---
title: "നാളെ  മുതൽ പത്രിക സമർപ്പിക്കാം"
english_title: "Papers can be submitted from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194766/papers-can-be-submitted-from-tomorrow"
published_at: "2024-03-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c1a44c590_Untitled-2_copy.jpg"
keywords: []
---

# നാളെ  മുതൽ പത്രിക സമർപ്പിക്കാം

> **Lead Summary:** **** ലോക്സഭാ തെരഞ്ഞെടു പ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭി ക്കും. ഏപ്രിൽ 4 വരെ പത്രിക സമർപ്പിക്കാം. 8ന് പിൻവലിക്കാം. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും മുമ്പാകെയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്.

## Article Content

**** ലോക്സഭാ തെരഞ്ഞെടു പ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭി ക്കും. ഏപ്രിൽ 4 വരെ പത്രിക സമർപ്പിക്കാം. 8ന് പിൻവലിക്കാം. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും മുമ്പാകെയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്.

നാമനിർദേശ പത്രിക ഓൺലൈനിൽ തയ്യാറാക്കുന്നതിനുള്ള സംവിധാനവും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സുവിധ പോർട്ടലിൽ ലഭ്യമാകും. ഓൺലൈനായി തയ്യാറാക്കിയ നാമനിർദേശ പത്രികയുടെ പ്രിന്റെടുത്ത് വരണാധികാ രിയുടെയോ സഹവരണാധികാരിയുടെയോ മുമ്പാകെ സമർപ്പിക്കണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതി ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000 രൂപയാണ് നൽകേണ്ടത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194766/papers-can-be-submitted-from-tomorrow)