---
title: "തളിപ്പറമ്പിൽ  യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്"
english_title: "A case has been filed against two people on the complaint of beating up a young man in a field"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194760/a-case-has-been-filed-against-two-people-on-the-complaint-of-beating-up-a-young-man-in-a-field"
published_at: "2024-03-27T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603b9bfe823e_6603a4dfb1951_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പിൽ  യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ഉത്സവം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. കാഞ്ഞിരങ്ങാട്ടെ സനീഷ്, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: ഉത്സവം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. കാഞ്ഞിരങ്ങാട്ടെ സനീഷ്, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

20 ന് രാത്രി 11 നായിരുന്നു സംഭവം. അടുത്തില ഈസ്റ്റിലെ കല്‍പ്പോത്ത് വീട്ടില്‍ സുരേഷ് ബാബു(46)വിനാണ് മർദ്ദനമെറ്റത്. മഴൂർ ക്ഷേത്രോത്സവം കഴിഞ്ഞ് തിരിച്ചു പോകാൻ വേണ്ടി ഇവർ വണ്ടിയെടുക്കാനായി വന്നപ്പോൾ ബഹളം കേട്ടപ്പോൾ മൊബൈൽ ടോർച് അടിച്ചു നോക്കിയതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194760/a-case-has-been-filed-against-two-people-on-the-complaint-of-beating-up-a-young-man-in-a-field)