---
title: "സമയക്രമത്തെ ചൊല്ലി പാനൂരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ; 2 ബസുകളുടെ ചില്ലുകൾ തകർത്തു"
english_title: "Clash between bus employees in Panur over time schedule;The windows of 2 buses were broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194661/clash-between-bus-employees-in-panur-over-time-schedulethe-windows-of-2-buses-were-broken"
published_at: "2024-03-26T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f2fb53140_Untitled-1_copy.jpg"
keywords: []
---

# സമയക്രമത്തെ ചൊല്ലി പാനൂരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ; 2 ബസുകളുടെ ചില്ലുകൾ തകർത്തു

> **Lead Summary:** **പാനൂർ: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്താണ് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കണ്ണൂർ - കോഴി ക്കോട് - പാനൂർ റൂട്ടിലോടുന്ന KL 11 BB 2372 നമ്പർ അറുമുഖൻ ബസ് ജീവനക്കാരും, തലശേരി - പാനൂർ - നാദാപുരം റൂട്ടിലോടുന്ന KL 58 M 1123 പ്രിൻസ് ബസിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്.

## Article Content

**പാനൂർ: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്താണ് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കണ്ണൂർ - കോഴി ക്കോട് - പാനൂർ റൂട്ടിലോടുന്ന KL 11 BB 2372 നമ്പർ അറുമുഖൻ ബസ് ജീവനക്കാരും, തലശേരി - പാനൂർ - നാദാപുരം റൂട്ടിലോടുന്ന KL 58 M 1123 പ്രിൻസ് ബസിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്.

ട്രിപ്പ് കഴിഞ്ഞ് മടങ്ങിയതായിരുന്നു അറുമുഖൻ ബസ്. പ്രിൻസ് ആവട്ടെ എഞ്ചിൻ പണി കഴിഞ്ഞ് നിർത്തിയിട്ടതുമായിരുന്നു.നേരത്തെയുള്ള സമയക്രമത്തെ സംബന്ധിച്ചായിരുന്നു സംഘർഷം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194661/clash-between-bus-employees-in-panur-over-time-schedulethe-windows-of-2-buses-were-broken)