---
title: "തലശ്ശേരി കടൽപ്പാലത്ത്  മധ്യവയസ്കനെ കുത്തിപ്പരി ക്കേൽപ്പിച്ച സംഭവം ;  മൂന്ന് പേർ അറസ്റ്റിൽ."
english_title: "The incident of stabbing a middle-aged man on the Thalassery sea bridge;Three people were arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194175/the-incident-of-stabbing-a-middle-aged-man-on-the-thalassery-sea-bridgethree-people-were-arrested"
published_at: "2024-03-25T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601003f0ff42_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരി കടൽപ്പാലത്ത്  മധ്യവയസ്കനെ കുത്തിപ്പരി ക്കേൽപ്പിച്ച സംഭവം ;  മൂന്ന് പേർ അറസ്റ്റിൽ.

> **Lead Summary:** തലശേരി: തലശേരി ചാലിൽ സ്വദേശി ചാക്കേരി ഹൗസിൽ മടക്ക് നസീർ എന്ന കെ.എൻ നസീർ, മാടപിടിക സ്വദേശി ജമില മൻസിലിൽ സിറാജ്, മുഴപ്പിലങ്ങാട് സ്വദേശി തച്ചംകണ്ടി ഹൗസിൽ ടി.കെ സജീർ എന്നിവരെയാണ് തലശേരി എസ്ഐമാരായ എ അഷ്റഫ്, അഖിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്‌.

## Article Content

തലശേരി: തലശേരി ചാലിൽ സ്വദേശി ചാക്കേരി ഹൗസിൽ മടക്ക് നസീർ എന്ന കെ.എൻ നസീർ, മാടപിടിക സ്വദേശി ജമില മൻസിലിൽ സിറാജ്, മുഴപ്പിലങ്ങാട് സ്വദേശി തച്ചംകണ്ടി ഹൗസിൽ ടി.കെ സജീർ എന്നിവരെയാണ് തലശേരി എസ്ഐമാരായ എ അഷ്റഫ്, അഖിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്‌.

സജീറിനെ പുലർച്ചെ ഒളി സങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കടൽപ്പാല പരിസരത്ത് ഉന്തുവണ്ടിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന മട്ടാമ്പ്രത്തെ കെ. റഷിദിനെയാണ് ആറോളം വരുന്ന സംഘം അക്രമിച്ചത്. ഗ്ലാസ് പൊട്ടിച്ച് കുപ്പിചില്ല് ഉപയോഗിച്ചായി രുന്നു ആക്രമണം.

സാരമായി പരിക്കേറ്റ റഷിദിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. റഷീദ് ഉപ്പിലിട്ടത് വിൽപന നടത്തുന്നതിനിടെ സംഘം അക്രമിക്കുകയായിരുന്നു. കടൽ പാലം പരിസരം മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന താവളമാ യി മാറിയിരിക്കുകയാണ്. വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194175/the-incident-of-stabbing-a-middle-aged-man-on-the-thalassery-sea-bridgethree-people-were-arrested)