---
title: "ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്;   പേരോട്  ഇരുനില വീട് തീനാളം വിഴുങ്ങിയപ്പോൾ നാട് പകച്ചു"
english_title: "Lives were spared in the head;When the two-storied house of Perode was engulfed in flames"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193990/lives-were-spared-in-the-headwhen-the-two-storied-house-of-perode-was-engulfed-in-flames"
published_at: "2024-03-24T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffb6e56b484_download.jpg"
keywords: []
---

# ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്;   പേരോട്  ഇരുനില വീട് തീനാളം വിഴുങ്ങിയപ്പോൾ നാട് പകച്ചു

> **Lead Summary:** നാദാപുരം:നാദാപുരം: കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക് പേരോട് ഇരുനില വീട് തീനാളം വിഴുങ്ങിയപ്പോൾ നാട് ഒരു നിമിഷം പകച്ചു നിന്നു.

## Article Content

നാദാപുരം:നാദാപുരം: കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക് പേരോട് ഇരുനില വീട് തീനാളം വിഴുങ്ങിയപ്പോൾ നാട് ഒരു നിമിഷം പകച്ചു നിന്നു.

പിന്നെ മാതൃകാ പരമായ രക്ഷാപ്രവർത്തനം വൻ ദുരന്തം ഒഴിവാക്കി. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം നീർക്കരിമ്പിൽ കുഞ്ഞബ്ദുല്ലയുടെ വീടി നാണ് ഇന്നലെ രാത്രിയോടെ തീപിടുത്തമുണ്ടായത് മുകളിൽ നിന്നും ബഹളം കേട്ട വീട്ടിലെ സ്ത്രീയും കുട്ടികളും കള്ളനാണെന്ന് കരുതി ഒരു റൂമിൽ കയറി വാതിലടക്കുകയായിരുന്നു ഇതേസമയം അയലത്തെ സ്ത്രീ കരിവേപ്പില പറിക്കാൻ മുറ്റത്ത് ഇറങ്ങിയപ്പോൾ ആളിക്കത്തുന്ന തീ കാണുകയും ബഹളം വെക്കുകയും ചെ യ്യുകയായിരുന്നു ബഹളം കേട്ട് ഓടിക്കൂടിയവരാണ് അഞ്ച് പേരെയും രക്ഷപ്പെടുത്തിയത്. സമീപത്തെ പുരുഷന്മാരെല്ലാം പള്ളിയിൽ പോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത് .

മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ഫയർഫോഴ്സും നട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ നിയ ന്ത്രിച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ട വീട്ടുടമയുടെ വേർപാടിൻ്റെ ദുഖം വിട്ടുമാറുന്നതിനിടക്കാണ് വീണ്ടുമൊരു ദുരന്തം കുടുംബത്തെ വേട്ടയാടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193990/lives-were-spared-in-the-headwhen-the-two-storied-house-of-perode-was-engulfed-in-flames)