---
title: "ഹിമാലയത്തിലെ  മണാലിയിൽ ശൈലജ ടീച്ചർക്കായി  ഫ്ലക്സുയർത്തി ചമ്പാട് സ്ക്വാഡ്"
english_title: "Fluxuyarti Champat Squad for Shailaja Teacher in Manali, Himalayas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193987/fluxuyarti-champat-squad-for-shailaja-teacher-in-manali-himalayas"
published_at: "2024-03-24T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffb5a2bf682_Untitled-1_copy.jpg"
keywords: []
---

# ഹിമാലയത്തിലെ  മണാലിയിൽ ശൈലജ ടീച്ചർക്കായി  ഫ്ലക്സുയർത്തി ചമ്പാട് സ്ക്വാഡ്

> **Lead Summary:** ** **തിരഞ്ഞെടുപ്പ് ചൂട് ഹിമാലയത്തിലുമെത്തിച്ച് ചമ്പാട്ടെ സി പി എം പ്രവർത്തകർ. ചായക്കുനിയിൽ രമേശൻ്റെ നേതൃത്വത്തിലാണ് സിപിഎം യുപി നഗറിലെ ജിഷാന്ത് ചമ്പാട്, സെൻട്രൽ ചമ്പാട് ബ്രാഞ്ച് അംഗം എം വി ഷിജു, കെ.പി.സുമേഷ്, കെ.പി മനീഷ്, ബിജു പറമ്പത്ത്, പി.പി വിജേഷ്, സജിത്ത്, ജിജീഷ് എന്നിവർ കുളു മണാലി യാത്ര നടത്തിയത്.

## Article Content

** **തിരഞ്ഞെടുപ്പ് ചൂട് ഹിമാലയത്തിലുമെത്തിച്ച് ചമ്പാട്ടെ സി പി എം പ്രവർത്തകർ. ചായക്കുനിയിൽ രമേശൻ്റെ നേതൃത്വത്തിലാണ് സിപിഎം യുപി നഗറിലെ ജിഷാന്ത് ചമ്പാട്, സെൻട്രൽ ചമ്പാട് ബ്രാഞ്ച് അംഗം എം വി ഷിജു, കെ.പി.സുമേഷ്, കെ.പി മനീഷ്, ബിജു പറമ്പത്ത്, പി.പി വിജേഷ്, സജിത്ത്, ജിജീഷ് എന്നിവർ കുളു മണാലി യാത്ര നടത്തിയത്.

ജീവശ്വാസത്തിൽ പോലും പാർട്ടിയെ കൊണ്ടു നടക്കുന്ന സംഘം അവിടെയും പാർട്ടിയെ നെഞ്ചേറ്റി. വടകര നിയോജക മണ്ഡലം സ്ഥാനാർത്ഥി ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന ഫ്ലക്സ് മണാലിയിൽ ഉയർത്തിയാണ് സംഘം തിരിച്ചത്. സി പി എം നേതാവ് പി.ജയരാജൻ്റെ മകൻ ജെയിൻരാജ് ഫേസ് ബുക്കിൽ ചിത്രം പങ്കുവച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193987/fluxuyarti-champat-squad-for-shailaja-teacher-in-manali-himalayas)