---
title: "മാഹിക്കെതിരായ വാവിട്ട വാക്കിൽ പൊള്ളി ; ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്* "
english_title: "P C George "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193862/p-c-george"
published_at: "2024-03-23T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feba59f0257_65fdb1463f964_Untitled-5_copy.jpg"
keywords: []
---

# മാഹിക്കെതിരായ വാവിട്ട വാക്കിൽ പൊള്ളി ; ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്* 

> **Lead Summary:** കോഴിക്കോട് എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദപ്രകടനവുമായി ഒടുവിൽ പി.സി ജോർജ്. പി.സിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഖേദ പ്രകടനം.

## Article Content

കോഴിക്കോട് എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദപ്രകടനവുമായി ഒടുവിൽ പി.സി ജോർജ്. പി.സിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഖേദ പ്രകടനം.

*പി.സിയുടെ ഫേസ് ബുക്ക് കുറിപ്പ്...*

പ്രിയ മാഹി നിവാസികളെ കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശിയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.

മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193862/p-c-george)