---
title: "വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഉൾപ്പടെ വർധിപ്പിച്ചാൽ മാത്രമെ സ്വകാര്യ ബസ് വ്യവസായത്തിന് നിലനിൽക്കാനാകൂവെന്ന് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ്."
english_title: "KK Thomas, state president of the Bus Operators Federation, said that the private bus industry can survive only if the fares of students are increased."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193813/kk-thomas-state-president-of-the-bus-operators-federation-said-that-the-private-bus-industry-can-survive-only-if-the-fares-of-students-are-increased"
published_at: "2024-03-23T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe88f81977d_Untitled-3_copy.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഉൾപ്പടെ വർധിപ്പിച്ചാൽ മാത്രമെ സ്വകാര്യ ബസ് വ്യവസായത്തിന് നിലനിൽക്കാനാകൂവെന്ന് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ്.

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തലശ്ശേരി: ** തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അനുകൂല സമീപനം കൈക്കൊള്ളണമെന്നും സംസ്ഥാന ബസ്സ് ഓപ്പറേറ്റേർസ് ഫെഡറേഷൻ പ്രസിഡണ്ട് കെ.കെ.തോമസ് പറഞ്ഞു. ബസ്സ് വ്യവസായം ഇന്ന് അഭിമുഖീകരിക്കുന്ന സമകാലീന പ്രശ്‌നങ്ങൾ സംഘടനാ പ്രതിനിധികൾക്ക് മുന്നിൽ അദ്ദേഹം വിശദീകരിച്ചു.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌മാരായ എം.എസ്. പ്രേമകുമാർ, രാജ്‌കുമാർ കരുവാരത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ഗംഗാധരൻ സ്വാഗതവും, സെൻട്രൽ കമ്മിറ്റി അംഗം കെ.കെ.ജിനചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193813/kk-thomas-state-president-of-the-bus-operators-federation-said-that-the-private-bus-industry-can-survive-only-if-the-fares-of-students-are-increased)