---
title: "പത്മജയുടെ കൂടുമാറ്റം നേരത്തെ അറിഞ്ഞിരുന്നെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ; അനുനയിപ്പിക്കാൻ മധ്യസ്ഥനെ അയച്ചെന്നും, വഴങ്ങിയില്ലെന്നും മുല്ലപ്പള്ളി"
english_title: "Former KPCC president Mullapally Ramachandran said that Padmaja's change of nest had already been known;Mullappally said that mediator was sent to persuade and did not give in"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193794/former-kpcc-president-mullapally-ramachandran-said-that-padmajas-change-of-nest-had-already-been-knownmullappally-said-that-mediator-was-sent-to-persuade-and-did-not-give-in"
published_at: "2024-03-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe79d832403_Untitled-2_copy.jpg"
keywords: []
---

# പത്മജയുടെ കൂടുമാറ്റം നേരത്തെ അറിഞ്ഞിരുന്നെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ; അനുനയിപ്പിക്കാൻ മധ്യസ്ഥനെ അയച്ചെന്നും, വഴങ്ങിയില്ലെന്നും മുല്ലപ്പള്ളി

> **Lead Summary:** ** **മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണു ഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പത്മജയെ അനുനയിപ്പി ക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അ വർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

** **മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണു ഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പത്മജയെ അനുനയിപ്പി ക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അ വർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജ പാർട്ടി വിടുന്നത് തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു കെ പി സി സി അന്ന് നൽകിയ വിശദീകരണം. മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ ബി ജെ പി യിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമു ന്നയിച്ചിരുന്നു.

കെ കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമു ണ്ടാക്കിയെന്നും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ തന്നെ കോൺഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കു ന്നില്ലെന്നും ആരോപിച്ചായിരു ന്നു അവർ പാർട്ടി വിട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193794/former-kpcc-president-mullapally-ramachandran-said-that-padmajas-change-of-nest-had-already-been-knownmullappally-said-that-mediator-was-sent-to-persuade-and-did-not-give-in)