---
title: "തെരഞ്ഞെടുപ്പ് ചൂടിനിടെ തലശേരിയിൽ  സ്ഥാനാർത്ഥികളുടെ  അപ്രതീക്ഷിത കണ്ടുമുട്ടൽ ; പരസ്പരം കൈകൊടുത്ത് വിജയാശംസകൾ നേർന്ന് ടീച്ചറും, ഷാഫിയും"
english_title: "Unexpected meeting of candidates in Thalassery during election heat;The teacher and Shafi shook hands and wished each other good luck"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193679/unexpected-meeting-of-candidates-in-thalassery-during-election-heatthe-teacher-and-shafi-shook-hands-and-wished-each-other-good-luck"
published_at: "2024-03-22T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdb457a6b77_Untitled-6_copy.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ചൂടിനിടെ തലശേരിയിൽ  സ്ഥാനാർത്ഥികളുടെ  അപ്രതീക്ഷിത കണ്ടുമുട്ടൽ ; പരസ്പരം കൈകൊടുത്ത് വിജയാശംസകൾ നേർന്ന് ടീച്ചറും, ഷാഫിയും

> **Lead Summary:** **തലശേരി: ** പോരാട്ട ചൂടിനിടയിൽ പരസ്പരം സൗഹൃദം പങ്കിട്ട് വടകര മണ്ഡലം സ്ഥാനാർത്ഥികൾ. വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറും, യുഡിഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമാണ് തലശേരിയിൽ സ്വകാര്യ ചടങ്ങിനിടെ കണ്ടുമുട്ടിയത്.

## Article Content

**തലശേരി: ** പോരാട്ട ചൂടിനിടയിൽ പരസ്പരം സൗഹൃദം പങ്കിട്ട് വടകര മണ്ഡലം സ്ഥാനാർത്ഥികൾ. വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറും, യുഡിഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമാണ് തലശേരിയിൽ സ്വകാര്യ ചടങ്ങിനിടെ കണ്ടുമുട്ടിയത്.

തലശ്ശേരിയിലെ ഡോ: ജയകൃഷ്ണൻ നമ്പ്യാരുടെ മകൾ പാർവ്വതിയുടെ വിവാഹ ചടങ്ങിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന ഇരുവരും തിരഞ്ഞെടുപ്പിൻ്റെ വിശേഷങ്ങൾ ചിരിയോടെ പങ്കിട്ടു. ഇത് കണ്ടു നിന്നവർക്കും കൗതുകമായി. പരസ്പരം വിജയാശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193679/unexpected-meeting-of-candidates-in-thalassery-during-election-heatthe-teacher-and-shafi-shook-hands-and-wished-each-other-good-luck)