---
title: "മീത്തലെ ചമ്പാട് ജുമാ മസ്ജിദിൽ  നോമ്പ് തുറയിലെ മിന്നും താരമായി  മസാലക്കഞ്ഞി ; രുചിതേടിയെത്തുന്നത് നിരവധി ഭക്തർ"
english_title: "Masalakanji became the shining star of Nomb Tura at Champat Juma Masjid in Meethale;Many devotees come to taste it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193660/masalakanji-became-the-shining-star-of-nomb-tura-at-champat-juma-masjid-in-meethalemany-devotees-come-to-taste-it"
published_at: "2024-03-22T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fda2356f41d_Untitled-4_copy.jpg"
keywords: []
---

# മീത്തലെ ചമ്പാട് ജുമാ മസ്ജിദിൽ  നോമ്പ് തുറയിലെ മിന്നും താരമായി  മസാലക്കഞ്ഞി ; രുചിതേടിയെത്തുന്നത് നിരവധി ഭക്തർ

> **Lead Summary:** **ചമ്പാട്: ** പ്രത്യേക ചേരുവയിൽ തയ്യാറാക്കുന്ന മസാലക്കഞ്ഞി കുടിക്കാനും, വ്രതമവസാനിപ്പിക്കാനും കുട്ടികളും മുതിർന്നവരുമടക്കം നിരവധി ഭക്തരാണ് മീത്തലെ ചമ്പാട് ജുമാ മസ്ജിദിലെത്തുന്നത്. കഴിഞ്ഞ 8 വർഷമായി ഇവിടുത്തെ പ്രധാന നോമ്പുതുറ വിഭവമാണ് മസാലക്കഞ്ഞി.

## Article Content

**ചമ്പാട്: ** പ്രത്യേക ചേരുവയിൽ തയ്യാറാക്കുന്ന മസാലക്കഞ്ഞി കുടിക്കാനും, വ്രതമവസാനിപ്പിക്കാനും കുട്ടികളും മുതിർന്നവരുമടക്കം നിരവധി ഭക്തരാണ് മീത്തലെ ചമ്പാട് ജുമാ മസ്ജിദിലെത്തുന്നത്. കഴിഞ്ഞ 8 വർഷമായി ഇവിടുത്തെ പ്രധാന നോമ്പുതുറ വിഭവമാണ് മസാലക്കഞ്ഞി.

കഴിഞ്ഞ 8 വർഷമായി ചമ്പാട് ജുമാ മസ്ജിദിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. ടി.കെ.എ.എസ് സംജാദ്, ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് മസാലക്കഞ്ഞിയുടെ നിർമ്മാണം. ഇടവിട്ടുള്ള ദിവസങ്ങളിലാണ് മസാലക്കഞ്ഞി ഉണ്ടാക്കാറുള്ളൂ. നോമ്പുതുറക്കായി പള്ളിയിൽ മസാലക്കഞ്ഞി സ്പോൺസർ ചെയ്യാൻ ഭക്തർ തമ്മിൽ മത്സരം തന്നെയുണ്ടാവാറുണ്ടെന്ന് പള്ളി കമ്മിറ്റി സെക്രട്ടറി അഷ്റഫ് ഇടവലത്ത് പറഞ്ഞു. മസാലക്കഞ്ഞിയുടെ ഖ്യാതി കേട്ടറിഞ്ഞ് ഇപ്പോൾ പല മഹല്ല് കമ്മിറ്റികളും ഓഡർ നൽകി കഞ്ഞി കൊണ്ടു പോകാറുമുണ്ട്.

ചായയുൾപ്പടെ മറ്റ് വിഭവങ്ങളും നോമ്പ് തുറയിൽ ഉണ്ടാകാറുണ്ടെങ്കിലും മസാലക്കഞ്ഞിക്കാണ് ആരാധകരേറെയും. മഹല്ല് പ്രസിഡണ്ട് പി.സി ഖാദർ കുട്ടി, ട്രഷറർ ഇസ്മയിൽ സെലീനാസ്, വി.കെ.കെ റയീസ്, അബ്ദുൽ ലത്തീഫ്, നസീർ ഇടവലത്ത്, സി പി എം നൗഫൽ, ടി.കെ ഫൈസൽ, ടി.കെ ജലീൽ, ടി.കെ റൗഫ്, നോമ്പ് തുറ കൺവീനർ അജ്മൽ, അൻവർ കുന്നത്ത്, പി.പി റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് ദിവസവും നോമ്പുതുറ ക്രമീകരണങ്ങൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193660/masalakanji-became-the-shining-star-of-nomb-tura-at-champat-juma-masjid-in-meethalemany-devotees-come-to-taste-it)