---
title: "ജയിച്ചാൽ മടപ്പള്ളിക്ക് ക്രിക്കറ്റ് നെറ്റ്സ് ഉറപ്പു നൽകി  ഷാഫി ;  മടപ്പള്ളി ക്യാംപസിനെ  തൊട്ടറിഞ്ഞ് സ്ഥാനാർത്ഥി"
english_title: "Shafie assured cricket nets for Madapalli if they win;The candidate touched the Madapally campus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193570/shafie-assured-cricket-nets-for-madapalli-if-they-winthe-candidate-touched-the-madapally-campus"
published_at: "2024-03-22T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd3fc37ceb1_Untitled-3_copy.jpg"
keywords: []
---

# ജയിച്ചാൽ മടപ്പള്ളിക്ക് ക്രിക്കറ്റ് നെറ്റ്സ് ഉറപ്പു നൽകി  ഷാഫി ;  മടപ്പള്ളി ക്യാംപസിനെ  തൊട്ടറിഞ്ഞ് സ്ഥാനാർത്ഥി

> **Lead Summary:** **മടപ്പള്ളി: ** വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ആവേശകരമായ സ്വീകരണം. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ പറഞ്ഞും അധ്യാപകരെയും ജീവനക്കാരെയും നേരിൽക്കണ്ടും ഷാഫി ഏറെ സമയം ക്യാംപസിൽ ചെലവഴിച്ചു.

## Article Content

**മടപ്പള്ളി: ** വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ആവേശകരമായ സ്വീകരണം. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ പറഞ്ഞും അധ്യാപകരെയും ജീവനക്കാരെയും നേരിൽക്കണ്ടും ഷാഫി ഏറെ സമയം ക്യാംപസിൽ ചെലവഴിച്ചു.

ക്യാംപസിൽ മികച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ സ്ഥാനാർഥിക്ക് മുന്നിൽ ഉന്നയിച്ചു. എംഎൽഎ എന്ന നിലയിൽ പാലക്കാട് വിക്ടോറിയ കോളേജിന് താൻ നൽകിയ പിന്തുണ ഷാഫി വിദ്യാർഥികളുമായി പങ്കുവെച്ചു. വടകരയിൽ ഒരു ക്രിക്കറ്റ് നെറ്റ്സ് കേന്ദ്രത്തിൻ്റെ ആവശ്യംബിഎസ് സി കെമിസ്ട്രി വിദ്യാർഥിയായ അതുൽ സാരംഗ് മുന്നോട്ടുവച്ചു. സ്ഥലം ലഭ്യമാണെങ്കിൽ, വിജയിച്ചു കഴിഞ്ഞാൽ തീർച്ചയായും ഇത് യാഥാർത്ഥ്യമാക്കുമെന്ന് ഷാഫി പറമ്പിൽ ഉറപ്പുനൽകി.

കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് നിഹാൽ, സെക്രട്ടറി സ്വാതി, ട്രഷറർ ഫജിനാസ്, മറ്റു ഭാരവാഹികളായ അനുപ്രിയ, പാർവണ എസ്., എം എസ് എഫ് യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഷാമിൽ, സെക്രട്ടറി നബീൽ മുബഷിർ, ട്രഷറർ ഷഹബാസ് മെഹർ, മറ്റ് ഭാരവാഹികളായ അൻഫാസ് സിദാൻ, മുഹമ്മദ് സി കെ തുടങ്ങിയവർ ചേർന്നാണ് സ്ഥാനാർഥിയെ മടപ്പള്ളി ഗവൺമെൻറ് കോളേജിലേക്ക് ആനയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193570/shafie-assured-cricket-nets-for-madapalli-if-they-winthe-candidate-touched-the-madapally-campus)