---
title: "കണ്ണൂരിൽ മധ്യവയസ്കനെ കരിങ്കല്ലുകൊണ്ടടിച്ച് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ"
english_title: "Murder attempt "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193485/murder-attempt"
published_at: "2024-03-22T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fcf9cbe9db5_IMG-20240322-WA0002.jpg"
keywords: []
---

# കണ്ണൂരിൽ മധ്യവയസ്കനെ കരിങ്കല്ലുകൊണ്ടടിച്ച് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ

> **Lead Summary:** രാത്രി വഴിയിൽ പതുങ്ങിയിരുന്ന് മധ്യവയസ്കനെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

## Article Content

രാത്രി വഴിയിൽ പതുങ്ങിയിരുന്ന് മധ്യവയസ്കനെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം രാത്രി യോഗശാല റോഡിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് തമിഴ് നാട് സേലം നവക്കുറിച്ചി സ്വദേശി പൊന്നുസ്വാമി (44) യെയാണ് ടൗൺ എസ്.ഐ: പി.പി ഷെമീൽ അറസ്റ്റ് ചെയ്‌തത്. വധശ്രമത്തിനിരയായ ചേർത്തല പട്ടണക്കാട് സ്വദേശി ആർ. ഷാജി (50)യെ ഗുരുതരനിലയിൽ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പത് മണിയോടെയായിരുന്നു അക്രമം. യോഗശാല റോഡിലെ കടയിൽ ഇരിക്കുന്നതിനിടെ ഷാജിയെ പൊന്നുസ്വാമി ചീത്ത വിളിച്ചിരു ന്നു. ഇത് ചോദ്യംചെയ്‌തുവെങ്കിലും മറ്റുള്ളവർ ഇടപെട്ട് സംഘർഷം ഒഴിവാക്കി.

പിന്നീട് പൊന്നുസ്വാമി നടന്നുപോകു കയും വഴിയിൽ ഇരുട്ടത്ത് കാത്തുനിന്ന് ഷാജിയെ കരിങ്കല്ല് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

തലയ്ക്കും ഇടത് ചെവിക്കും ആഴത്തിൽ മുറിവേറ്റ ഷാജിയെ പോലീസ് തന്നെ യാണ് ആശുപത്രിയിലെത്തിച്ചത്. തെക്കിബസാറിൽ തമ്പടിച്ച് കൂലിപ്പണി ചെയ്‌തുവരു ന്നവരാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193485/murder-attempt)