---
title: "പാലത്തായി  പുഞ്ചവയലിൽ കൂട്ടത്തോടെ മയിലുകൾ"
english_title: "Peacocks  in  palathayi Punchavyal  "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193427/peacocks-in-palathayi-punchavyal"
published_at: "2024-03-21T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4efe4b4ce_xfxfxf.jpg"
keywords: []
---

# പാലത്തായി  പുഞ്ചവയലിൽ കൂട്ടത്തോടെ മയിലുകൾ

> **Lead Summary:** ***പാലത്തായി: *** പാലത്തായി പുഞ്ചവയലിൽ മയിലുകൾ. കുറച്ചു ദിവസങ്ങൾ ആയി മയിലുകൾ ഇവിടെ എത്തിയിട്ട്. 9 ഓളം മയിലുകളാണ് ഉള്ളത്.

## Article Content

***പാലത്തായി: *** പാലത്തായി പുഞ്ചവയലിൽ മയിലുകൾ. കുറച്ചു ദിവസങ്ങൾ ആയി മയിലുകൾ ഇവിടെ എത്തിയിട്ട്. 9 ഓളം മയിലുകളാണ് ഉള്ളത്.

ഏറെ കൗതുകത്തോടെയാണ് നാട്ടുകാർ മയിലുകളെ കണ്ടത്. വിവരം കേട്ടറിഞ്ഞ് നിരവധി ആളുകൾ മയിലുകളെ കാണാൻ വരുന്നുണ്ട്..

മയിലുകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ സമീപവാസികൾ ഏറെ ദുഃഖത്തിലാണ്. ചീരയും, പയറും തുടങ്ങിയ കാർഷിക വിളകൾ അവ തിന്നു തീർക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മയിലുകൾ ഒന്ന് പോയി കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193427/peacocks-in-palathayi-punchavyal)