---
title: "യൂട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്: ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് മാധ്യമ വിലക്കുമായി ആരോഗ്യവകുപ്പ്"
english_title: "Do not generate income through YouTube: Health department with media ban for employees including doctors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193339/do-not-generate-income-through-youtube-health-department-with-media-ban-for-employees-including-doctors"
published_at: "2024-03-21T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbe8292d745_Untitled-12_copy.jpg"
keywords: []
---

# യൂട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്: ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് മാധ്യമ വിലക്കുമായി ആരോഗ്യവകുപ്പ്

> **Lead Summary:** തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

## Article Content

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഈ മാസം 13നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോ​ഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്.

ആരോ​ഗ്യ വകുപ്പിനു കീഴിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റുകളിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193339/do-not-generate-income-through-youtube-health-department-with-media-ban-for-employees-including-doctors)