---
title: "കനകമല വീണ്ടും പുലിപ്പേടിയിൽ ; രാത്രിയിൽ പുലിയെ കണ്ടെന്ന് ബൈക്ക് യാത്രക്കാരനും, ഓട്ടോ ഡ്രൈവറും, ,  മേഖലയിൽ തിരച്ചിൽ"
english_title: "Kanakamala pulipediyil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193259/kanakamala-pulipediyil"
published_at: "2024-03-21T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbb017400a9_IMG-20240321-WA0004.jpg"
keywords: []
---

# കനകമല വീണ്ടും പുലിപ്പേടിയിൽ ; രാത്രിയിൽ പുലിയെ കണ്ടെന്ന് ബൈക്ക് യാത്രക്കാരനും, ഓട്ടോ ഡ്രൈവറും, ,  മേഖലയിൽ തിരച്ചിൽ

> **Lead Summary:** കനകമലയുടെ താഴ് വരയിലെ ചില ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം. കൊളായി, കീഴ്മാടം, കച്ചേരി മെട്ട ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ രാത്രിയാണ് പുലിയെ കണ്ടതെന്നാണ് യാത്രക്കാർ പറയുന്നത്.

## Article Content

കനകമലയുടെ താഴ് വരയിലെ ചില ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം. കൊളായി, കീഴ്മാടം, കച്ചേരി മെട്ട ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ രാത്രിയാണ് പുലിയെ കണ്ടതെന്നാണ് യാത്രക്കാർ പറയുന്നത്.

രാത്രി 11ഓടെ റോഡി ലൂടെ പോയ ബൈക്ക് യാത്രക്കാരൻ പെരിങ്ങളം വില്ലേജ് ഓഫീസ് പരിസരത്ത് പുലിയെ കണ്ടുവെന്നാണ് വിവരം. ഇയാൾ തന്നെ വിവരം പൊലീസിനെയും,നാട്ടുകാരെയും അറിയിച്ചിരുന്നു.

ബുധനാഴ്ച പുലർച്ചെ കൊളായി മേക്കുന്ന് റോഡിൽ നായയെ കടിച്ചുവലിച്ച് കനകമലയിലേക്ക് കൊണ്ടുപോകു ന്നതായി കണ്ടെന്ന് ഈ ഭാഗത്തെ തൊഴിലാളികളും പറയുന്നു.

കൊളായി ജലസംഭരണിക്ക് സമീപവും പുലിയെ കണ്ടതായി പ്രദേ ശവാസികളും, റോഡിൽ കണ്ട തായി ഓട്ടോ ഡ്രൈവറും പറയുന്ന ശബ്ദ സന്ദേശങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. .

മാസങ്ങൾക്ക് മുമ്പ് അണിയാരത്തെ വീട്ടുകിണറ്റിൽ പുലി വീണിരുന്നു. ചൊക്ലി പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കച്ചേരിക്കുന്നിലും, കനകമലയിലും തിരച്ചിൽ നടത്തി. കണ്ണവം റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണന്റെ നിർദേശത്തിൽ സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാർ, ബി.എഫ്.ഒ മാരായ ബി. ജോബിൻ, എ. സിന്ധു, പി. വിജിലേഷ്, ഡ്രൈവർ ബിജു എന്നിവരുൾപ്പെടുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193259/kanakamala-pulipediyil)