---
title: "കോൺഗ്രസിന് വീണ്ടും തിരിച്ചടി; കരുണാകരന്റെ വിശ്വസ്ത‌ൻ ബിജെപിയിൽ"
english_title: "bjp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193164/bjp"
published_at: "2024-03-20T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fac74074dff_download_(5).jpg"
keywords: []
---

# കോൺഗ്രസിന് വീണ്ടും തിരിച്ചടി; കരുണാകരന്റെ വിശ്വസ്ത‌ൻ ബിജെപിയിൽ

> **Lead Summary:** **** തലസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും തിരിച്ചടി. കെപിസിസി മുൻ എക്‌സിക്യൂട്ടീവ് അംഗവും, തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു.

## Article Content

**** തലസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും തിരിച്ചടി. കെപിസിസി മുൻ എക്‌സിക്യൂട്ടീവ് അംഗവും, തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു.

പദ്‌മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതിനു പിന്നാലെയാണ് കെ. കരുണാകരന്റെ വിശ്വസ്തനായ മഹേശ്വരൻ നായർ പാർട്ടിവിട്ടത്. നേരത്തെ, തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കോൺഗ്രസ് അംഗവുമായ പത്മിനി തോമസും ബിജെപിയിൽ ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193164/bjp)