---
title: "മൂന്നു മാസത്തെ സൗജന്യ റീചാര്‍ജ്ജ് എന്ന പേരില്‍  വരുന്ന സന്ദേശം വിശ്വസിക്കരുതെന്ന് സൈബർ സെല്ലിൻ്റെ മുന്നറിയിപ്പ്"
english_title: "Cyber Cell's warning not to believe the message coming in the name of free recharge for three months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193160/cyber-cells-warning-not-to-believe-the-message-coming-in-the-name-of-free-recharge-for-three-months"
published_at: "2024-03-20T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fac4c82c6ab_Untitled-3_copy.jpg"
keywords: []
---

# മൂന്നു മാസത്തെ സൗജന്യ റീചാര്‍ജ്ജ് എന്ന പേരില്‍  വരുന്ന സന്ദേശം വിശ്വസിക്കരുതെന്ന് സൈബർ സെല്ലിൻ്റെ മുന്നറിയിപ്പ്

> **Lead Summary:** *** ***ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങള്‍ സജീവം. രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്ത് നല്‍കുമെന്ന സന്ദേശമാണ് ഇപ്പോള്‍ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാർജ്- സ്ക്രാച്ച്‌ കാർഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത്.

## Article Content

*** ***ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങള്‍ സജീവം. രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്ത് നല്‍കുമെന്ന സന്ദേശമാണ് ഇപ്പോള്‍ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാർജ്- സ്ക്രാച്ച്‌ കാർഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൂന്നു മാസത്തെ മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു. 'ബിജെപി ഫ്രീ റീചാർജ് യോജന' എന്ന പേരിലുള്ള സന്ദേശമാണു കൂടുതല്‍ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്ബർ തട്ടിപ്പുകാർ ആവശ്യപ്പെടും.

അതു നല്‍കിയാല്‍ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതല്‍ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്ന് അറിയിക്കും. ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തുന്നതു വഴി അത്രയും ഫോണ്‍ നമ്ബറുകള്‍ തട്ടിപ്പുകാർക്കു ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193160/cyber-cells-warning-not-to-believe-the-message-coming-in-the-name-of-free-recharge-for-three-months)