---
title: "കോപ്പാലത്തു നിന്നും കൊളവല്ലൂരിലേക്ക്  കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി പന്തക്കലിലെ  ഓട്ടോഡ്രൈവർ അറസ്റ്റിൽ"
english_title: "Panthakkal auto driver arrested with 36 bottles of liquor from Kopalam to Kovallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192981/panthakkal-auto-driver-arrested-with-36-bottles-of-liquor-from-kopalam-to-kovallur"
published_at: "2024-03-19T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9c43400731_download_(4).jpg"
keywords: []
---

# കോപ്പാലത്തു നിന്നും കൊളവല്ലൂരിലേക്ക്  കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി പന്തക്കലിലെ  ഓട്ടോഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **** ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. പന്തക്കലിലെ കിഴക്കേടത്ത് രജീഷ് ചന്ദ്രനെ യാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്‌കുമാർ അറസ്റ്റ് ചെയ്‌തത്‌.

## Article Content

**** ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. പന്തക്കലിലെ കിഴക്കേടത്ത് രജീഷ് ചന്ദ്രനെ യാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്‌കുമാർ അറസ്റ്റ് ചെയ്‌തത്‌.

മദ്യം കടത്താനുപയോഗിച്ച കെ.എൽ 58 ഡി 3507 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോപ്പാലത്തു നിന്ന് കൊളവല്ലൂരിനടുത്ത കല്ലുള്ള വളപ്പിലേക്ക് വൻതോതിൽ ഓർഡർ പ്രകാരം മദ്യം കടത്തുന്ന സംഘാംഗമാണത്രെ ഇയാൾ.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആർക്ക് വേണ്ടിയാണ് മദ്യമെത്തിക്കുന്നതെന്ന കാര്യവും പൊലിസിന് വ്യക്തമായതായാണ് സൂചന. സി.പി.ഒമാരായ സജീവൻ, വിജിനേഷ്, വിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192981/panthakkal-auto-driver-arrested-with-36-bottles-of-liquor-from-kopalam-to-kovallur)