---
title: "തലശേരി - മാഹി ബൈപ്പാസിലെ ടോൾ പ്ലാസ അടച്ചു പൂട്ടണമെന്ന് യൂത്ത് ലീഗ് ; ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം"
english_title: "Youth League wants to close the toll plaza on Thalassery-Mahi Bypass;Clash between police and activists during the blockade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192911/youth-league-wants-to-close-the-toll-plaza-on-thalassery-mahi-bypassclash-between-police-and-activists-during-the-blockade"
published_at: "2024-03-19T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f982a7a0132_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിലെ ടോൾ പ്ലാസ അടച്ചു പൂട്ടണമെന്ന് യൂത്ത് ലീഗ് ; ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച്' പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ടോൾപ്ലാസ ഉപരോധിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരി മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച്' പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ടോൾപ്ലാസ ഉപരോധിച്ചു.

ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യമൊരുക്കാതെയുമുള്ള അശാസ്ത്രിയമായ ടോൾപ്ലാസ അടച്ച്പൂട്ടുക എന്നാവശ്യപ്പെട്ടാണ് ജില്ലാമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ടോൾപ്ലാസ ഉപരോധിച്ചത്.

ടോൾ ബൂത്തിന് സമീപത്തേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളിനും ഇടയാക്കി. ജില്ലാ പ്രസിഡൻ്റ് : നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ അധ്യക്ഷത വഹിച്ചു.നേതാക്കളായ അലി മങ്കര , തസ്ലീം ചേറ്റംകുന്ന്, റഷീദ് തലായി. ഷഫീക്ക് എൻ യു. തസ്ലീം മാണിയാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് സി. ഐ. ബിജു ആൻ്റണി യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192911/youth-league-wants-to-close-the-toll-plaza-on-thalassery-mahi-bypassclash-between-police-and-activists-during-the-blockade)