---
title: "2 ദിവസം കൊണ്ട് 670 വിദ്യാർത്ഥികളെ വോട്ടർ പട്ടികയിൽ  ചേർത്ത് എൻഎഎം കോളേജ് ;  മാസ് ക്യാമ്പയിനിന് ചുക്കാൻ പിടിച്ചത് അധ്യാപകർ"
english_title: "NAM College added 670 students to voter list in 2 days;Teachers spearheaded the mass campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192811/nam-college-added-670-students-to-voter-list-in-2-daysteachers-spearheaded-the-mass-campaign"
published_at: "2024-03-19T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f92aaa21567_Untitled-1_copy.jpg"
keywords: []
---

# 2 ദിവസം കൊണ്ട് 670 വിദ്യാർത്ഥികളെ വോട്ടർ പട്ടികയിൽ  ചേർത്ത് എൻഎഎം കോളേജ് ;  മാസ് ക്യാമ്പയിനിന് ചുക്കാൻ പിടിച്ചത് അധ്യാപകർ

> **Lead Summary:** **** കഴിഞ്ഞ 2 ദിവസമായി സ്ഥാനാർത്ഥികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻഎഎം കോളേജ് വാർത്തകളിൽ നിറഞ്ഞിരുന്നു. ശൈലജ ടീച്ചറും, ഷാഫി പറമ്പിലും വോട്ടഭ്യർത്ഥിച്ച് മണിക്കൂറുകളോളം കോളേജിലുണ്ടായിരുന്നു. സ്ഥാനാർത്ഥികൾ പോയ ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലാത്ത എത്ര കുട്ടികളുണ്ടെന്ന് എൻ എ എം കോളേജിലെ അധ്യാപകർ കണക്കെടുത്തത്.

## Article Content

**** കഴിഞ്ഞ 2 ദിവസമായി സ്ഥാനാർത്ഥികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻഎഎം കോളേജ് വാർത്തകളിൽ നിറഞ്ഞിരുന്നു. ശൈലജ ടീച്ചറും, ഷാഫി പറമ്പിലും വോട്ടഭ്യർത്ഥിച്ച് മണിക്കൂറുകളോളം കോളേജിലുണ്ടായിരുന്നു. സ്ഥാനാർത്ഥികൾ പോയ ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലാത്ത എത്ര കുട്ടികളുണ്ടെന്ന് എൻ എ എം കോളേജിലെ അധ്യാപകർ കണക്കെടുത്തത്.

ഞെട്ടിക്കുന്ന കണക്ക് ലഭിച്ചതോടെ വോട്ടർപട്ടികയിൽ പേരില്ലാത്ത 670 വിദ്യാർഥികൾക്ക് 2 ദിവസം കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടുചേർക്കുകയായിരുന്നു. കോളജ് അധികൃതർ നടത്തിയ കണക്കെടുപ്പിൽ 18 കഴിഞ്ഞ ഭൂരിഭാഗം കുട്ടികളും വോട്ടർപട്ടിക യിൽ ഇടം നേടിയില്ലെന്നു മനസ്സിലായി

കോളജിലെ 11 ഡിപ്പാർട്മെന്റുകളിലെ വിവിധ സെമസ്റ്ററുകളിൽ പഠിക്കുന്ന കുട്ടി കളുടെ വിവരം അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിച്ചു. ആവശ്യമായ രേഖകൾ ലഭ്യമാക്കി കോളജിൽ നിന്നു തന്നെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. 1172 വിദ്യാർഥിക ളിൽ വോട്ടർ ഐഡി ഉള്ളത് 450 വിദ്യാർഥികൾക്കാണെന്നു പരിശോധനയിൽ മനസ്സിലായി.

പുതുതായി ചേർക്കപ്പെട്ടവർ 670. 18 വയസ്സു പൂർത്തിയാകാത്തവർ 38. സാങ്കേതിക കാരണങ്ങളാൽ പേരു ചേർക്കാൻ കഴിയാതെ വന്നവർ 12. എന്നിങ്ങനെയാണ് കണക്ക്.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തയാറാകാതെ വിട്ടുനിന്നത് 2 വിദ്യാർഥികളാണ്. കോളജ് ക്യാംപെയ്നിന്റെ ഭാഗമായി 48 മണിക്കൂറിനകം 670 വിദ്യാർഥികൾക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊ രുക്കിയത്. പാനൂർ, നാദാപുരം മേഖല യിൽ നിന്നുള്ള കുട്ടികളാണ് കോളേജിലുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192811/nam-college-added-670-students-to-voter-list-in-2-daysteachers-spearheaded-the-mass-campaign)