---
title: "എൻഎഎം കോളേജിൽ കെ.കെ.ശൈലജക്ക് ഊഷ്മള വരവേൽപ്പ്"
english_title: "A warm welcome to KK Shailaja at NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192730/a-warm-welcome-to-kk-shailaja-at-nam-college"
published_at: "2024-03-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f86583f1591_Untitled-4_copy.jpg"
keywords: []
---

# എൻഎഎം കോളേജിൽ കെ.കെ.ശൈലജക്ക് ഊഷ്മള വരവേൽപ്പ്

> **Lead Summary:** ***കല്ലിക്കണ്ടി:*** കല്ലിക്കണ്ടി എൻ.എ.എം കോളേജിലെത്തിയ ശൈലജ ടീച്ചറെ ആവേശത്തിൽ ചേർത്തു പിടിച്ചും, സുരക്ഷിതയാക്കുമെന്ന് ഉറപ്പ് നൽകിയും വിദ്യാർത്ഥികൾ. കല്ലിക്കണ്ടി എൻ.എ.എം കോളേജിലെത്തിയ വടകര പാർലമെൻ്റ് മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറെയാണ് ക്ലാസ് മുറിയിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ ചേർത്ത് പിടിച്ച് പിന്തുണ നൽകിയത്.

## Article Content

***കല്ലിക്കണ്ടി:*** കല്ലിക്കണ്ടി എൻ.എ.എം കോളേജിലെത്തിയ ശൈലജ ടീച്ചറെ ആവേശത്തിൽ ചേർത്തു പിടിച്ചും, സുരക്ഷിതയാക്കുമെന്ന് ഉറപ്പ് നൽകിയും വിദ്യാർത്ഥികൾ. കല്ലിക്കണ്ടി എൻ.എ.എം കോളേജിലെത്തിയ വടകര പാർലമെൻ്റ് മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറെയാണ് ക്ലാസ് മുറിയിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ ചേർത്ത് പിടിച്ച് പിന്തുണ നൽകിയത്.

ടീച്ചറെ വിജയിപ്പിക്കുമെന്നും മണ്ഡലത്തെ സുരക്ഷിത കരങ്ങളിലാക്കുമെന്നും വിദ്യാർത്ഥികൾ ഉറപ്പ് നൽകി. വോട്ടർമാരിലും പ്രവർത്തകരിലും ആവേശമായി ടീച്ചർക്ക് ഉജ്ജ്വല സ്വീകരണങ്ങളാണ് എല്ലായിടത്തും ലഭിച്ചത്. ഇന്ന് കാലത്ത് കുത്തുപറമ്പ് ഈസ്റ്റ് ലോക്കപ്പിൽ നിന്നാരംഭിച്ച സന്ദർശന പരിപാടിക്ക് കാലത്ത് തന്നെ പ്രവർത്തകർ എത്തിയിരുന്നു.

റോഡിൽ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളുമുൾപ്പെട്ട ജനങ്ങൾ ആവേശത്തിലാ ണ് വടകര പാർലമെൻ്റ് ഇടതു മുന്നണി സ്ഥാനാർത്ഥി യായ കെ.കെ.ശൈലജ ടീച്ചറെ സ്വീകരിച്ചത്. തുടർന്നു ള്ള കേന്ദ്രങ്ങളിലും സമാനതകളില്ലാത്ത സ്വീകരണമായി രുന്നു. കടവത്തൂർ എൻ.ഐ.എ കോളേജ്, നരവൂർ എം.ഇ.എസ് കോളേജ്, കുത്തുപറമ്പ് ഐ.ടി.ഐ, നിർമ്മലഗിരി കോളേജ്, എം.ജി.കോളേജ്, ശാന്തിഗിരി ആശ്ര മം, വലിയ വെളിച്ചം ഐ.എച്ച്.ആർ.ഡി. കോളേജ് സന്ദർശിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192730/a-warm-welcome-to-kk-shailaja-at-nam-college)