---
title: "പൗരത്വ ഭേദഗതി ;  പാനൂർ ജുമാ അത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച്   പ്രതിഷേധാഗ്നിയായി."
english_title: "Citizenship Amendment;The night march led by the Panur Juma Aath Palli Mahal Committee turned into a protest."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192727/citizenship-amendmentthe-night-march-led-by-the-panur-juma-aath-palli-mahal-committee-turned-into-a-protest"
published_at: "2024-03-18T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8635dbf51e_Untitled-3_copy.jpg"
keywords: []
---

# പൗരത്വ ഭേദഗതി ;  പാനൂർ ജുമാ അത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച്   പ്രതിഷേധാഗ്നിയായി.

> **Lead Summary:** **പാനൂർ: **പൗരത്വ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പാനൂർ ജുമ അത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

## Article Content

**പാനൂർ: **പൗരത്വ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പാനൂർ ജുമ അത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

പ്രതിഷേധ മാർച്ചിന് പിന്തുണയുമായി എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരുമെത്തിയതോടെ സിഎഎ വിരുദ്ധപ്രതിഷേധ കൊടുമുടിയായി മാറി മഹല്ല് കമ്മിറ്റി നടത്തിയ മാർച്ചിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.ടി.അബ്ദുള്ള, ജനറൽ സെക്രട്ടറി പി.റസാഖ്, വൈസ് പ്രസിഡണ്ടുമാരായ കൊയപ്പള്ളി യൂസഫ് ഹാജി, കെ.എം.അഷ്റഫ് ,സെക്രട്ടറി റിയാസ് നൊച്ചോളി അംഗങ്ങളായ വി.കെ.അർഷാദ്, അബ്ദുൾ നാസർ, കെ.എം. റയീസ്, എൻ.കെ.സഫ്വാൻ, പാലക്കണ്ടി ഫിറോസ് മറ്റ് പ്രവർത്തകരായ എൻ.കെ.സി.ഉമ്മർ, ടി.റഷീദ്, ടി.മുനീർ, ഒ.ടി.നവാസ്, ഹാരിസ് അസ്ദ എന്നിവർ നേതൃത്വം നൽകി.

മാർച്ചിന് ശേഷം നടന്ന പ്രതിഷേധ സംഗമം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.റസാഖ് അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.സുരേന്ദ്രൻ, കെ.കെ.സുധീർ കുമാർ, പി.കെ.പ്രവീൺ, പി.കെ.ഷാഹുൽ ഹമീദ്, കെ.പി.യൂസഫ്, സമീർ പുല്ലൂക്കര എന്നിവർ സംസാരിച്ചു. റിയാസ് നൊച്ചോളി സ്വാഗതവും പി.പി.സുലൈമാൻ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192727/citizenship-amendmentthe-night-march-led-by-the-panur-juma-aath-palli-mahal-committee-turned-into-a-protest)