---
title: "ലോകത്തിന് മുന്നിൽ ബിജെപി ഇന്ത്യയെ നാണം കെടുത്തുകയാണെന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ; പന്ന്യന്നൂരിൽ പി. ഷജിൽ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "BJP is embarrassing India in front of the world CPM Kozhikode District Secretary P.Mohanan Master;P. in Pannianur.Shajil organized the commemoration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192701/bjp-is-embarrassing-india-in-front-of-the-world-cpm-kozhikode-district-secretary-pmohanan-masterp-in-pannianurshajil-organized-the-commemoration"
published_at: "2024-03-18T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f84c478d976_Untitled-2_copy.jpg"
keywords: []
---

# ലോകത്തിന് മുന്നിൽ ബിജെപി ഇന്ത്യയെ നാണം കെടുത്തുകയാണെന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ; പന്ന്യന്നൂരിൽ പി. ഷജിൽ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ** **ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയാണ് കേന്ദ്ര സർക്കാറെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. പന്ന്യന്നൂരിൽ പി. ഷജിൽ അനുസ്മരണവും, എൽ ഡി എഫ് നൂറ്റി ഇരുപതൊമ്പതാം ബൂത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** **ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയാണ് കേന്ദ്ര സർക്കാറെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. പന്ന്യന്നൂരിൽ പി. ഷജിൽ അനുസ്മരണവും, എൽ ഡി എഫ് നൂറ്റി ഇരുപതൊമ്പതാം ബൂത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

303 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. 37 ശതമാനം വോട്ടുകളാണ് ബി ജെ പി ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ളത്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഭരണത്തിൽ നിന്നും ബിജെപിയെ തൂത്തെറിയാം.

ഇന്ത്യാ മുന്നണി കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. എല്ലാ ബിജെപി ഇതര കക്ഷികളും ഒന്നിച്ചു നിൽക്കുമ്പോൾ അതിന് പാര പണിയുകയാണ് കോൺഗ്രസ്. അതിൻ്റെ വില കോൺഗ്രസ് നൽകേണ്ടി വരുമെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. സോമനാഥൻ മാസ്റ്റർ അധ്യക്ഷനായി. എ. ശൈലജ, എൻ പി രാജൻ, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു. പി.പി പ്രഗീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192701/bjp-is-embarrassing-india-in-front-of-the-world-cpm-kozhikode-district-secretary-pmohanan-masterp-in-pannianurshajil-organized-the-commemoration)