---
title: "കൂത്ത്പറമ്പ്  സബ് ജയിലിൽ തടവുകാരനായ അഭിഭാഷകന് മർദനമേറ്റു"
english_title: "Advocate beaten up in Koothparam Sub Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192564/advocate-beaten-up-in-koothparam-sub-jail"
published_at: "2024-03-18T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d69e7fad8_download_(4).jpg"
keywords: []
---

# കൂത്ത്പറമ്പ്  സബ് ജയിലിൽ തടവുകാരനായ അഭിഭാഷകന് മർദനമേറ്റു

> **Lead Summary:** ***കൂത്തുപറമ്പ്: *** കൂത്തുപറമ്പ് സ്പെഷ്യൽ സബ്‌ജയിലിൽ തടവുകാരനായ അഭിഭാഷകന് മർദനമേറ്റു. ഒന്നാം ബ്ലോക്കിലെ തടവുകാരനായ അഡ്വ. കെ. വിനോദിനാണ് മർദനമേറ്റത്. ഉളിക്കലിലെ ഒരു കേസിൽ പ്രതിയായി റിമാൻ്റിൽ കഴിയുകയാണ് അഭിഭാഷകൻ. ഇതേ ബ്ലോക്കിൽ തടവിൽ കഴിയുന്ന മർവാൻ, വിഷ്ണു, വിവേക്, ഷിഹാൻ എന്നിവർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

## Article Content

***കൂത്തുപറമ്പ്: *** കൂത്തുപറമ്പ് സ്പെഷ്യൽ സബ്‌ജയിലിൽ തടവുകാരനായ അഭിഭാഷകന് മർദനമേറ്റു. ഒന്നാം ബ്ലോക്കിലെ തടവുകാരനായ അഡ്വ. കെ. വിനോദിനാണ് മർദനമേറ്റത്. ഉളിക്കലിലെ ഒരു കേസിൽ പ്രതിയായി റിമാൻ്റിൽ കഴിയുകയാണ് അഭിഭാഷകൻ. ഇതേ ബ്ലോക്കിൽ തടവിൽ കഴിയുന്ന മർവാൻ, വിഷ്ണു, വിവേക്, ഷിഹാൻ എന്നിവർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

ജയിലിലെ മാലിന്യം എടുക്കുന്നതു സംബന്ധിച്ച തർക്കമാണത്രെ മർദനത്തിനുകാരണം. നീ എന്താ മാലിന്യം എടുക്കില്ലേയെന്ന് ചോദിച്ച് അഭിഭാഷകൻ്റെ മുഖത്തും ചെവിക്കും അടിക്കുകയും കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതി. അഭിഭാഷകനെ മർദിച്ച നാലുപേരും മഞ്ചേരി ജയിലിൽ കഴിയുന്നവരായിരുന്നു. അവിടെ ജയിലിൽ തടവുകാരുടെ ആധിക്യം കാരണം കൂത്തുപറമ്പ് ജയിലിലേക്ക് മാറ്റിയതാണ് നാലുപേരെയും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192564/advocate-beaten-up-in-koothparam-sub-jail)