---
title: "ഒഴുകിയെത്തി വൻ ജനാവലി  ; പാനൂരിൽ യൂ ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും,  റോഡ് ഷോയും ചരിത്രം"
english_title: "A large crowd poured in;History of UDF's election convention and road show at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192473/a-large-crowd-poured-inhistory-of-udfs-election-convention-and-road-show-at-panur"
published_at: "2024-03-17T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f714298888f_Untitled-2_copy.jpg"
keywords: []
---

# ഒഴുകിയെത്തി വൻ ജനാവലി  ; പാനൂരിൽ യൂ ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും,  റോഡ് ഷോയും ചരിത്രം

> **Lead Summary:** *** പാനൂർ: *** യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൂത്തുപറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷന് ഒഴുകിയെത്തിയത് സ്ത്രീകളടക്കം വൻ പുരുഷാരം. കനത്ത ചൂടിനെ തെല്ലും വകവയ്ക്കാതെയാണ് പ്രവർത്തകരും നേതാക്കളും എത്തിയത്. ഞായറാഴ്ച രാവിലെ 10 മണിക്ക് തന്നെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ട് തിങ്ങി നിറഞ്ഞിരുന്നു. നടക്കും.

## Article Content

*** പാനൂർ: *** യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൂത്തുപറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷന് ഒഴുകിയെത്തിയത് സ്ത്രീകളടക്കം വൻ പുരുഷാരം. കനത്ത ചൂടിനെ തെല്ലും വകവയ്ക്കാതെയാണ് പ്രവർത്തകരും നേതാക്കളും എത്തിയത്. ഞായറാഴ്ച രാവിലെ 10 മണിക്ക് തന്നെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ട് തിങ്ങി നിറഞ്ഞിരുന്നു. നടക്കും.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ സലാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

വി സുരേന്ദ്രൻ മാസ്റ്റർ, വി.എ നാരായണൻ, പാറക്കൽ അബ്ദുള്ള, കെ വേണു, അബ്ദുറഹിമാൻ കല്ലായി, ഐ മൂസ്സ, പി.കെ അബദുള്ള, കെ പി ഹാഷിം, സന്തോഷ് കണ്ണം വള്ളി, വി.കെ ഷിബിന, റിജിൽ മാക്കുറ്റി, കാട്ടൂർ മുഹമ്മദ്, കെ.പി സാജു, വി നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഷാഫി പറമ്പിൽ നയിച്ച റോഡ് ഷോക്കും വൻ ജനാവലി അകമ്പടിയേകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192473/a-large-crowd-poured-inhistory-of-udfs-election-convention-and-road-show-at-panur)