---
title: "കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ എല്ലാ സഹായവും നൽകുകയാണ് ബിജെപിയെന്ന് പി.ജയരാജൻ ; എം ചന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ചമ്പാട്  ആചരിച്ചു"
english_title: "P. Jayarajan said that BJP is giving all the help to corporates to make profits.M Chandran's Martyrdom Anniversary was observed in Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192135/p-jayarajan-said-that-bjp-is-giving-all-the-help-to-corporates-to-make-profitsm-chandrans-martyrdom-anniversary-was-observed-in-champad"
published_at: "2024-03-16T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5673a7fcd5_Untitled-9_copy.jpg"
keywords: []
---

# കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ എല്ലാ സഹായവും നൽകുകയാണ് ബിജെപിയെന്ന് പി.ജയരാജൻ ; എം ചന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ചമ്പാട്  ആചരിച്ചു

> **Lead Summary:** **ചമ്പാട്: **ഹിന്ദുത്വം, ആർ ഷ ഭാരതം എന്നൊക്കെ പറഞ്ഞു വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ.സി പി എം പ്രവർത്തകനായിരുന്ന ചമ്പാട് അരയാക്കൂലിലെ എം എം ചന്ദ്രൻ്റെ പതിനഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ചമ്പാട്: **ഹിന്ദുത്വം, ആർ ഷ ഭാരതം എന്നൊക്കെ പറഞ്ഞു വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ.സി പി എം പ്രവർത്തകനായിരുന്ന ചമ്പാട് അരയാക്കൂലിലെ എം എം ചന്ദ്രൻ്റെ പതിനഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകളെ കബളിപ്പിക്കാൻ വേണ്ടി ഹിന്ദുവിൻ്റെ പേര് പറഞ്ഞ് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ എല്ലാ സഹായവും ചെയ്യുകയാണ് ബി ജെ പി. 2018 മുതൽ വലതുപക്ഷ കോർപ്പറേറ്റുകളിൽ നിന്ന് 35,000 കോടി രൂപയാണ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപി കൈപ്പറ്റിയത്. ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയാണ് ബിജെപിയെന്നും പി.ജയരാജൻ കുറ്റപ്പെടുത്തി.

സി പി എം അരയാക്കൂൽ ബ്രാഞ്ച് സെക്രട്ടറി വി.മഹേഷ് അധ്യക്ഷനായി. സി പി എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഇ.വിജയൻ, കെ.ജയരാജൻ, എൻ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അരയാക്കൂലിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സി.കെ അശോകൻ, കെ.കെ മണിലാൽ, പി.മനോജ്, കെ കെ വിനോദിനി, എം വി ബീന തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നേതാക്കളും പ്രവർത്തകരും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192135/p-jayarajan-said-that-bjp-is-giving-all-the-help-to-corporates-to-make-profitsm-chandrans-martyrdom-anniversary-was-observed-in-champad)