---
title: "തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വെക്കാത്തതിന്  2000 രൂപ പിഴ ;  തമിഴ്നാട്  പൊലീസിൻ്റെ  നോട്ടീസ് ലഭിച്ചത് പാട്യം സ്വദേശിക്ക്"
english_title: "Autorickshaw driver in Thalassery fined Rs 2000 for not wearing helmet;Patiyam resident received notice from Tamilnadu police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191956/autorickshaw-driver-in-thalassery-fined-rs-2000-for-not-wearing-helmetpatiyam-resident-received-notice-from-tamilnadu-police"
published_at: "2024-03-15T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f45a64b0c08_Untitled-2_copy.jpg"
keywords: []
---

# തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വെക്കാത്തതിന്  2000 രൂപ പിഴ ;  തമിഴ്നാട്  പൊലീസിൻ്റെ  നോട്ടീസ് ലഭിച്ചത് പാട്യം സ്വദേശിക്ക്

> **Lead Summary:** ***തലശ്ശേരി: *** തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് ഹെൽമെറ്റ് വെക്കാത്തതിന് പിഴ. പാട്യം കോങ്ങാറ്റയിലെ എന്‍. കെ രാജീവിന്റെ ഓട്ടോയ്ക്കാണ് തമിഴ്നാട് പോലീസ് പിഴയടക്കാൻ നോട്ടിസ് നൽകിയത്.

## Article Content

***തലശ്ശേരി: *** തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് ഹെൽമെറ്റ് വെക്കാത്തതിന് പിഴ. പാട്യം കോങ്ങാറ്റയിലെ എന്‍. കെ രാജീവിന്റെ ഓട്ടോയ്ക്കാണ് തമിഴ്നാട് പോലീസ് പിഴയടക്കാൻ നോട്ടിസ് നൽകിയത്.

തലശ്ശേരി ടൗണിലെ ഓട്ടോ ഡ്രൈവറും, പാട്യം കോങ്ങാറ്റ സ്വദേശിയുമായ എൻ കെ രാജീവിൻ്റെ കെ. എല്‍. 58 എച്ച് 3468 നമ്പർ ഓട്ടോറിക്ഷയ്ക്കാണ് ഹെൽമെറ്റ് ധരിക്കാത്തതിന് രണ്ടായിരം രൂപ പിഴ ചുമത്തിയത്.

തമിഴ്‌നാട് താമ്പാരം സിറ്റി പോലീസ് എസ്. ഐ സുന്ദരമൂര്‍ത്തിയുടെ പേരിലാണ് മാര്‍ച്ച് 10 ന് തപാൽ വഴി നോട്ടിസ് ലഭിച്ചതെന്ന് എൻ കെ രാജീവ് പറഞ്ഞു. 'ഓട്ടോയുടെ പെർമിറ്റ് പുതുക്കാനിരിക്കെയാണ് തമിഴ്നാട് പോലിസിൻ്റെ പിഴ ലഭിച്ചത്. പിഴ ഒടുക്കിയാൽ മാത്രമേ ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കുകയുള്ളു. വിഷയം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191956/autorickshaw-driver-in-thalassery-fined-rs-2000-for-not-wearing-helmetpatiyam-resident-received-notice-from-tamilnadu-police)