---
title: "പത്തനംതിട്ടയിൽ ആവേശത്തിരയിളക്കി മോദി ;  ഇത്തവണ താമര വിരിയുമെന്നും, 2 അക്കം കടക്കുമെന്നും മോദി"
english_title: "Pathanamtitta bjp narendramodi "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191925/pathanamtitta-bjp-narendramodi"
published_at: "2024-03-15T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4376c198ef_65f420396965b_modiii.jpg"
keywords: []
---

# പത്തനംതിട്ടയിൽ ആവേശത്തിരയിളക്കി മോദി ;  ഇത്തവണ താമര വിരിയുമെന്നും, 2 അക്കം കടക്കുമെന്നും മോദി

> **Lead Summary:** ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നത് ഉറപ്പാണെന്നും കേരളത്തിൽ നിന്നുള്ള എൻഡിഎ എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സ്വാമിയെ ശരണമയ്യപ്പാ എന്ന് ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

## Article Content

ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നത് ഉറപ്പാണെന്നും കേരളത്തിൽ നിന്നുള്ള എൻഡിഎ എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സ്വാമിയെ ശരണമയ്യപ്പാ എന്ന് ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

കേരളത്തിൽ ഇത്തവണ താമര വിരിയുമെന്നും രാജ്യത്ത് ബിജെപി നാനൂറിലധികം സീറ്റ് നേടുമെന്നും മോദി പറഞ്ഞു. 'കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബ്ബർ കർഷകർ വളരെ ബുദ്ധിമുട്ടുന്നു. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കുകയാണ്. കേരളത്തിൽ നിയമസംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു.

കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ മോശം സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കിൽ മാറിമാറി വരുന്ന സർക്കാരുകൾ ഇല്ലാതാകണം. എന്നാൽ, മാത്രമേ കേരളത്തിന് മോചനം ഉണ്ടാകൂ .

ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ് മോദി പറഞ്ഞു . കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191925/pathanamtitta-bjp-narendramodi)