---
title: "മാഹിപ്പാലത്തെ  ഓട്ടോ ഡ്രൈവർ ജനനി പ്രകാശൻ്റെ  സത്യസന്ധതക്ക് പത്തര മാറ്റിന്റെ തിളക്കം"
english_title: "Mahipalam's auto driver Janani Prakash's honesty "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191877/mahipalams-auto-driver-janani-prakashs-honesty"
published_at: "2024-03-15T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f40b7f62c1d_Untitled-6_copy.jpg"
keywords: []
---

# മാഹിപ്പാലത്തെ  ഓട്ടോ ഡ്രൈവർ ജനനി പ്രകാശൻ്റെ  സത്യസന്ധതക്ക് പത്തര മാറ്റിന്റെ തിളക്കം

> **Lead Summary:** **മാഹി: **കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തി അറുപതിനായിരം രൂപയും വിലയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊലീസിൽ എത്തിച്ച് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മാഹി പാലത്തെ ഓട്ടോറിക്ഷ തൊഴിലാളിയും, ഓട്ടോറിക്ഷാ മസ്ദൂർ സംഘം പ്രവർത്തകനും, ചെമ്പ്രസ്വദേശിയുമായ ജനനി പ്രകാശനാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ അഭിമാനമായി മാറിയത്. മാഹി ഡെന്റൽ കോളേജിൽ പഠിക്കുന്ന മകളെ കാണാൻ വന്ന കോട്ടയം സ്വദേശിയായ കൃഷ്‌ണനുണ്ണിയാണ് പ്രകാശന്റ വണ്ടിയിൽ ബേഗ് മറന്ന് വച്ചത്.

## Article Content

**മാഹി: **കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തി അറുപതിനായിരം രൂപയും വിലയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊലീസിൽ എത്തിച്ച് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മാഹി പാലത്തെ ഓട്ടോറിക്ഷ തൊഴിലാളിയും, ഓട്ടോറിക്ഷാ മസ്ദൂർ സംഘം പ്രവർത്തകനും, ചെമ്പ്രസ്വദേശിയുമായ ജനനി പ്രകാശനാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ അഭിമാനമായി മാറിയത്. മാഹി ഡെന്റൽ കോളേജിൽ പഠിക്കുന്ന മകളെ കാണാൻ വന്ന കോട്ടയം സ്വദേശിയായ കൃഷ്‌ണനുണ്ണിയാണ് പ്രകാശന്റ വണ്ടിയിൽ ബേഗ് മറന്ന് വച്ചത്.

തിങ്കളാഴ്‌ച വൈകുന്നേരം മാഹി പാലത്തിനടുത്ത് നിന്നാണ് കൃഷ്ണ‌നുണ്ണി വണ്ടിയിൽ കയറിയത്. ചാലക്കര ഡന്റൽ കോളെജിനടുത്ത് ഇറങ്ങുകയും ചെയ്‌തു. ബാഗിൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപയും, ലാപ്ടോപ്, മൊബൈൽ ഫോൺ മറ്റ് വിലകൂടിയ വസ്‌തുക്കളും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തിയ പ്രകാശൻ വണ്ടി വൃത്തിയാക്കുന്നതിനിടയിലാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്.

ബാഗ് തുറന്നു നോക്കിയപ്പോഴാണ് പണവും വിലപിടിപ്പുള്ള വസ്‌തുക്കളും കാണാനിടയാ യത്. ഉടൻതന്നെ ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ.ദിനേശനോടൊപ്പം ന്യൂമാഹി സ്റ്റേഷനിൽ എത്തി ബേഗ് കൈമാറുകയായിരുന്നു. പൊലീസ് കൃഷ്ണ‌നുണ്ണിയെ കണ്ടെത്തുകയും ബേഗ് ഏൽപ്പിക്കുകയും ചെയ്തു‌. മാതൃക പരമായ പ്രവർത്തനത്തിന് ബി.എം.എസ് ന്യൂമാഹി യൂണിറ്റും, മറ്റ് ഓട്ടോ ഡ്രൈവർമാരും പ്രകാശനെ അനുമോദിച്ചു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191877/mahipalams-auto-driver-janani-prakashs-honesty)