---
title: "പ്രകൃതി വിരുദ്ധ പീഡനം ; മട്ടന്നൂരിൽ  മദ്രസാധ്യാപകന് 60 വർഷം തടവും 1,60,000 രൂപ പിഴയും."
english_title: "Unnatural violence;60 years in prison and a fine of Rs 1,60,000 for Madras teacher in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191819/unnatural-violence60-years-in-prison-and-a-fine-of-rs-160000-for-madras-teacher-in-mattannur"
published_at: "2024-03-15T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3ea02a2a20_download_(2).jpg"
keywords: []
---

# പ്രകൃതി വിരുദ്ധ പീഡനം ; മട്ടന്നൂരിൽ  മദ്രസാധ്യാപകന് 60 വർഷം തടവും 1,60,000 രൂപ പിഴയും.

> **Lead Summary:** **മട്ടന്നൂർ : ** ഉളിക്കൽ നുച്യാട് കണ്ണോത്തുപമ്പിൽ അബ്ദുൾ കരീമിനെ യാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 1,30,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നൽകണം.

## Article Content

**മട്ടന്നൂർ : ** ഉളിക്കൽ നുച്യാട് കണ്ണോത്തുപമ്പിൽ അബ്ദുൾ കരീമിനെ യാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 1,30,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നൽകണം.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020ൽ ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി പലതവണ പീഡിപ്പിച്ചെ ന്നാണ് കേസ്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് സ്വർണം തട്ടിയ കേസും ഇയാളുടെ പേരിലുണ്ട്. എസ്ഐ ടി ആർ ശ്യാമളയാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191819/unnatural-violence60-years-in-prison-and-a-fine-of-rs-160000-for-madras-teacher-in-mattannur)