---
title: "പരിമഠം ദുർഗ്ഗാക്ഷേത്രം  പൂരോത്സവം ഇന്ന്  കൊടിയേറും"
english_title: "Parimadam Durga Temple will be flagged off on 15th Purotsavam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191787/parimadam-durga-temple-will-be-flagged-off-on-15th-purotsavam"
published_at: "2024-03-15T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3d5e786c87_Untitled-2_copy.jpg"
keywords: []
---

# പരിമഠം ദുർഗ്ഗാക്ഷേത്രം  പൂരോത്സവം ഇന്ന്  കൊടിയേറും

> **Lead Summary:** ***ന്യൂമാഹി: *** ന്യൂമാഹി പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിലെ പൂരോത്സവം 15 മുതൽ 24 വരെ നടക്കും. 15 ന് രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 5.30ന് കലവറ നിറക്കൽ, രാത്രി ഏഴിന് കൊടിയേറ്റം, തുടർന്ന് സേവാ സമിതിയുടെ അമ്പതാം വാർഷികാഘോഷം, രാത്രി ഒമ്പതിന് തായമ്പക, 16 നും 17നും രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 18 ന് രാത്രി ഏഴിന് ഓട്ടൻതുള്ളൽ, 19 നും 20 നും രാത്രി ഏഴിന് ഗാനമേള,

## Article Content

***ന്യൂമാഹി: *** ന്യൂമാഹി പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിലെ പൂരോത്സവം 15 മുതൽ 24 വരെ നടക്കും. 15 ന് രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 5.30ന് കലവറ നിറക്കൽ, രാത്രി ഏഴിന് കൊടിയേറ്റം, തുടർന്ന് സേവാ സമിതിയുടെ അമ്പതാം വാർഷികാഘോഷം, രാത്രി ഒമ്പതിന് തായമ്പക, 16 നും 17നും രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 18 ന് രാത്രി ഏഴിന് ഓട്ടൻതുള്ളൽ, 19 നും 20 നും രാത്രി ഏഴിന് ഗാനമേള,

21 ന് വൈകിട്ട് ഏഴിന് അമൃത സംഗീതം, 22 ന് രാത്രി ഏഴിന് തിരുവാതിര, തുടർന്ന് വിവിധ കലാപരിപാടികൾ, 23 ന് രാത്രി 8.30 ന് കേളി കൈ, കൊമ്പ് പറ്റ്, കുഴൽപറ്റ്, 9.30 ന് മാങ്ങോട്ടും കാവിലമ്മക്ക് വാൾ എഴുന്നള്ളത്ത്, 11 ന് ഇരട്ടത്തായമ്പക, പൂരംകളി അഴീക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 24 ന് രാവിലെ 10ന് ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം, കൊടിയിറക്കൽ, അകത്തേക്ക് എഴുന്നള്ളത്ത്, 25 കലശാഭിഷേകം, ഉച്ച 12ന് ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവയുണ്ടാവും. എല്ലാ ദിവസവും ഉച്ച 12ന് പ്രസാദ ഊട്ട്, 22 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതിന് തായമ്പക, രാത്രി 10 ന് പൂരംകുളിയും ഉത്സവ എഴുന്നള്ളത്തും തിരു നൃത്തവും തുടർന്ന് സോപാനനൃത്തവും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191787/parimadam-durga-temple-will-be-flagged-off-on-15th-purotsavam)