---
title: "വിശ്വാസ ദാർഢ്യതയും ആത്മവിശ്വാസവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്ന്  പി.പി ഉമർ മുസ്‌ലിയാർ ; പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു."
english_title: "PP Umar Musliar said that faith and self-confidence should be utilized in the way of goodness;Peringathur Mahal Jamaat Committee organized Ramadan lecture."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191636/pp-umar-musliar-said-that-faith-and-self-confidence-should-be-utilized-in-the-way-of-goodnessperingathur-mahal-jamaat-committee-organized-ramadan-lecture"
published_at: "2024-03-14T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2c8a87a955_Untitled-4_copy.jpg"
keywords: []
---

# വിശ്വാസ ദാർഢ്യതയും ആത്മവിശ്വാസവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്ന്  പി.പി ഉമർ മുസ്‌ലിയാർ ; പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.

> **Lead Summary:** **പെരിങ്ങത്തൂർ: **സംസ്‌കരണത്തിന്റെയും ആത്മ നിയന്ത്രണത്തിന്റെയും പാഠങ്ങൾ കൈവിടാതെ ഭാവിജീവിതം മുന്നോട്ടു നയിക്കണമെന്നും വിശുദ്ധ റമദാൻ പകർന്നു നൽകിയ വിശ്വാസ ദാർഢ്യതയും ആത്മവിശ്വാസവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്നും സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ.

## Article Content

**പെരിങ്ങത്തൂർ: **സംസ്‌കരണത്തിന്റെയും ആത്മ നിയന്ത്രണത്തിന്റെയും പാഠങ്ങൾ കൈവിടാതെ ഭാവിജീവിതം മുന്നോട്ടു നയിക്കണമെന്നും വിശുദ്ധ റമദാൻ പകർന്നു നൽകിയ വിശ്വാസ ദാർഢ്യതയും ആത്മവിശ്വാസവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്നും സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ.

പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റമദാൻ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് വൈസ് പ്രസിഡന്റ് ഹന കാസിം അധ്യക്ഷനായി. മഹല്ല് ഖാളി ടി.കെ ഉമർ മുസ്‌ലിയാർ, സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് എൻ.എ അബൂബക്കർ, മുദരിസ് ഡോ. ഇസ്മാഈൽ ഫൈസി, കൂടത്തിൽ സിദ്ദീഖ്, അസീസ് കുന്നോത്ത്, അനസ് റഹ് മാനി, ഫൈസൽ കുണ്ടത്തിൽ, സലീം തിരുവങ്ങലത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191636/pp-umar-musliar-said-that-faith-and-self-confidence-should-be-utilized-in-the-way-of-goodnessperingathur-mahal-jamaat-committee-organized-ramadan-lecture)