---
title: "ലഹരിയിലെരിയാനുള്ളതല്ല കൗമാരമെന്ന് തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾ  ; കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ്  ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ  പിടികൂടി പോലീസിലേൽപ്പിച്ചു"
english_title: "Students realize that adolescence is not for getting drunk;Kannur Govt.The students caught those who came to distribute ganja in the engineering college hostel and handed it over to the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191623/students-realize-that-adolescence-is-not-for-getting-drunkkannur-govtthe-students-caught-those-who-came-to-distribute-ganja-in-the-engineering-college-hostel-and-handed-it-over-to-the-police"
published_at: "2024-03-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2be407ddb9_Untitled-2_copy.jpg"
keywords: []
---

# ലഹരിയിലെരിയാനുള്ളതല്ല കൗമാരമെന്ന് തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾ  ; കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ്  ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ  പിടികൂടി പോലീസിലേൽപ്പിച്ചു

> **Lead Summary:** ** **കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ പിടികൂടി പോലീസിലേൽപ്പിച്ചു.** **തളിയിലെ കാരി ഹൗസിൽ എം പ്രവീൺ, കോൾമൊട്ടയിലെ ചേന മ്പേത്ത് അശ്വന്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

## Article Content

** **കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ പിടികൂടി പോലീസിലേൽപ്പിച്ചു.** **തളിയിലെ കാരി ഹൗസിൽ എം പ്രവീൺ, കോൾമൊട്ടയിലെ ചേന മ്പേത്ത് അശ്വന്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

പറശിനിക്കടവ് പാമ്പു വളർത്തുകേന്ദ്രത്തിന് സമീപത്തെ എഞ്ചിനീയറിങ് കോളേജ് മെൻസ് ഹോസ്റ്റൽ കോമ്പൗണ്ടിലെത്തിയ ഇവരെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ തന്നെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 5.2 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസാണ് ശരീരത്തിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെ ടുത്തത്.

തളിപ്പറമ്പ സി.ഐ ബെന്നി ലാൽ, എസ്.ഐമാരായ പി.റഫീഖ്, ജെയ്മോൻ, സി.പി.ഒ അരുൺ, ഡ്രൈവർ ഷോബിത്ത്, റൂറൽ എസ്.പി യുടെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് (ഡാൻസാഫ്) അംഗങ്ങൾ എന്നിവരട ങ്ങുന്ന പോലീസ് സംഘം സ്ഥലത്തെ ത്തിയിരുന്നു. ഏറെ നാളായി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് കൈമാറുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191623/students-realize-that-adolescence-is-not-for-getting-drunkkannur-govtthe-students-caught-those-who-came-to-distribute-ganja-in-the-engineering-college-hostel-and-handed-it-over-to-the-police)