---
title: "കിസാൻ മോർച്ചക്ക് ഐക്യദാർഡ്യം ; തലശേരിയിൽ ട്രാക്ടർ റാലി നടത്തി സംയുക്ത കർഷക സമിതി"
english_title: "Solidarity with Kisan Morcha;A joint farmer's committee held a tractor rally in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191613/solidarity-with-kisan-morchaa-joint-farmers-committee-held-a-tractor-rally-in-thalassery"
published_at: "2024-03-14T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2b55374f12_Untitled-1_copy.jpg"
keywords: []
---

# കിസാൻ മോർച്ചക്ക് ഐക്യദാർഡ്യം ; തലശേരിയിൽ ട്രാക്ടർ റാലി നടത്തി സംയുക്ത കർഷക സമിതി

> **Lead Summary:** ** തലശ്ശേരി: ** ദില്ലിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ പഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

** തലശ്ശേരി: ** ദില്ലിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ പഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

അഖിലേന്ത്യ കിസാസഭ കേന്ദ്ര കൗസിൽ അംഗം എൻ ആർ സക്കീന ഉദ്ഘാടനം ചെയ്തു. കിസാൻസഭാ മണ്ഡലം സെക്രട്ടറി കാരായി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏറിയ പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ, സി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. എ രമേശ് ബാബു സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191613/solidarity-with-kisan-morchaa-joint-farmers-committee-held-a-tractor-rally-in-thalassery)