---
title: "പൊയിലൂരിൽ എൽഡിഎഫിൻ്റെ ചുമരെഴുത്ത് കരിഓയിലൊഴിച്ച് വികൃതമാക്കി ; പിന്നിൽ ആർ.എസ്.എസെന്ന് എൽഡിഎഫ്"
english_title: "In Poilur, LDF's wall writing was defaced by oil painting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191555/in-poilur-ldfs-wall-writing-was-defaced-by-oil-painting"
published_at: "2024-03-14T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f28d90431e0_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിൽ എൽഡിഎഫിൻ്റെ ചുമരെഴുത്ത് കരിഓയിലൊഴിച്ച് വികൃതമാക്കി ; പിന്നിൽ ആർ.എസ്.എസെന്ന് എൽഡിഎഫ്

> **Lead Summary:** **പൊയിലൂർ: **പൊയിലൂർ തട്ടിൽപീടികയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ ചുമരെഴുത്തിൽ കരി ഓയിൽ ഒഴിച്ചു.

## Article Content

**പൊയിലൂർ: **പൊയിലൂർ തട്ടിൽപീടികയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ ചുമരെഴുത്തിൽ കരി ഓയിൽ ഒഴിച്ചു.

വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. കെ.കെ ശൈലജയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പൂണ്ട ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ പ്രചരണ ബോർഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191555/in-poilur-ldfs-wall-writing-was-defaced-by-oil-painting)