---
title: "പാനൂരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ആവേശത്തിരയിളക്കി ഷാഫി പറമ്പിൽ"
english_title: "shafi parambil  kallikandy college"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191475/shafi-parambil-kallikandy-college"
published_at: "2024-03-13T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1d38409647_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ആവേശത്തിരയിളക്കി ഷാഫി പറമ്പിൽ

> **Lead Summary:** **പാനൂർ : ** ആവേശത്തിരയിളക്കി വടകര പാർലിമെൻ്റ് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കല്ലിക്കണ്ടി എൻ.എ എം കോളേജ്, കടവത്തൂർ എൻ.ഐ.എ കോളേജുകളിൽ സന്ദർശനം നടത്തി.

## Article Content

**പാനൂർ : ** ആവേശത്തിരയിളക്കി വടകര പാർലിമെൻ്റ് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കല്ലിക്കണ്ടി എൻ.എ എം കോളേജ്, കടവത്തൂർ എൻ.ഐ.എ കോളേജുകളിൽ സന്ദർശനം നടത്തി.

വിദ്യാർത്ഥികളോടൊപ്പം ഏറെ നേരം സമയം ചെലവഴിച്ചാണ് ഷാഫി മടങ്ങിയത്. വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിച്ച് കല്ലിക്കണ്ടി കോളജിൽ ഉച്ചക്ക് 12.30 ഓടെയാണ് ഷാഫി എത്തിയത്. കോളജ് മാനേജ്മെൻറ് കമ്മിറ്റി ജനറൽ സിക്രട്ടറി പി.പി എ ഹമീദ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കമ്മിറ്റി ഭാരവാഹികളായ പി.പി അബൂബക്കർ പാർക്കോ, എൻ എ കരീം, സമീർ പറമ്പത്ത്, പി കെ റഹിം , കോളജ് യൂണിയൻ ചെയർമാൻ അൽഫാൻ മുഹമ്മദ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

ഊഷ്മളമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് കോളേജിൽ ലഭിച്ചത്.പുതിയ ബാസ്റ്റ് ബോൾ കോർട്ടിൽ വിദ്യാർത്ഥികളോടൊപ്പം ബാസ്കറ്റ് കളിക്കുകയും ചെയ്തു സ്ഥാനാർത്ഥി . മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള, പൊട്ടങ്കണ്ടി അബ്ദുള്ള, അബ്ദുള്ള, കാട്ടൂർ മുഹമ്മദ്, പി.പി എ സലാം, കോൺഗ്രസ് നേതാക്കളായ വി സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു, സന്തോഷ് കണ്ണം വള്ളി, ഒ ടി നവാസ്, കെ എസ് യു ജില്ലാ പ്രസിഡൻ്റ് എം.സി.അതുൽ എന്നിവരും സ്ഥാനാർത്ഥിയോടപ്പം ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191475/shafi-parambil-kallikandy-college)