---
title: "പാനൂരിൽ ലക്ഷങ്ങൾ കൊയ്ത് ഒറ്റ നമ്പർ  ലോട്ടറി ; പ്രധാനി  അറസ്റ്റിൽ"
english_title: "One number lottery won lakhs in Panoor;Pradhani arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191454/one-number-lottery-won-lakhs-in-panoorpradhani-arrested"
published_at: "2024-03-13T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1c5c24c68a_download_(2).jpg"
keywords: []
---

# പാനൂരിൽ ലക്ഷങ്ങൾ കൊയ്ത് ഒറ്റ നമ്പർ  ലോട്ടറി ; പ്രധാനി  അറസ്റ്റിൽ

> **Lead Summary:** ***പാനൂർ: *** പാനൂരിൽ അനാദിക്കടയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏലാങ്കോട്ടെ ശ്രീലകത്തിൽ ടി. ഉദയകുമാറിനെ യാണ് പാനൂർ സി.ഐ പ്രേംസദന്റെ നിർദേശപ്രകാരം എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ത്.

## Article Content

***പാനൂർ: *** പാനൂരിൽ അനാദിക്കടയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏലാങ്കോട്ടെ ശ്രീലകത്തിൽ ടി. ഉദയകുമാറിനെ യാണ് പാനൂർ സി.ഐ പ്രേംസദന്റെ നിർദേശപ്രകാരം എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ത്.

വൈകിട്ട് അഞ്ചുമണിയോടെ തെക്കേ പാനൂരിലെ ഇയാളുടെ കടയിൽ റെയ്ഡ് നടത്തിയാണ് ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും, മറ്റും പിടിച്ചെടുത്തത്. 12,920 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ദിവസങ്ങളോളം കടയും, പരിസരവും നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. പാനൂർ മേഖലയിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് ഉദയകുമാറെന്ന് പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191454/one-number-lottery-won-lakhs-in-panoorpradhani-arrested)