---
title: "ഭര്‍ത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാനെത്തിയ  യുവതി മൂന്നാറിലെ  ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍"
english_title: "The woman who came to celebrate the holiday with her husband and son was found dead in the hotel room in Munnar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191449/the-woman-who-came-to-celebrate-the-holiday-with-her-husband-and-son-was-found-dead-in-the-hotel-room-in-munnar"
published_at: "2024-03-13T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1c0e18c617_download_(1).jpg"
keywords: []
---

# ഭര്‍ത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാനെത്തിയ  യുവതി മൂന്നാറിലെ  ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

> **Lead Summary:** തൊടുപുഴ: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

## Article Content

തൊടുപുഴ: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാർ സിഎസ്‌ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഉച്ചയോടെ മുറിയില്‍ മടങ്ങി എത്തിയ ശേഷം ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം. ഭർത്താവ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകള്‍ നടത്തി. സംഭവ സമയം രണ്ടു വയസുകാരനായ മകനും മുറിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191449/the-woman-who-came-to-celebrate-the-holiday-with-her-husband-and-son-was-found-dead-in-the-hotel-room-in-munnar)