---
title: "പൊയിലൂർ സ്വദേശിനിയെയും, 2 വയസുള്ള  കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി ; മലപ്പുറം സ്വദേശിക്കൊപ്പം നാടുവിട്ടതെന്ന് സൂചന"
english_title: "Complaint that a native of Poilur and her 2-year-old child are missing;It is indicated that he left the country with the native of Malappuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191390/complaint-that-a-native-of-poilur-and-her-2-year-old-child-are-missingit-is-indicated-that-he-left-the-country-with-the-native-of-malappuram"
published_at: "2024-03-13T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17d3f66844_download.jpg"
keywords: []
---

# പൊയിലൂർ സ്വദേശിനിയെയും, 2 വയസുള്ള  കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി ; മലപ്പുറം സ്വദേശിക്കൊപ്പം നാടുവിട്ടതെന്ന് സൂചന

> **Lead Summary:** ** **സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി കുഞ്ഞുമായി നാടുവിട്ടു. തൃപ്പങ്ങോട്ടൂർ സെൻട്രൽ പൊയിലൂർ സ്വദേശിനിയായ 22 കാരിയാണ് രണ്ടു വയസുള്ള മകനുമായി മലപ്പുറം സ്വദേശി യായ ഇൻസ്റ്റാഗ്രാം കാമുകനൊപ്പം നാടുവിട്ടത്.

## Article Content

** **സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി കുഞ്ഞുമായി നാടുവിട്ടു. തൃപ്പങ്ങോട്ടൂർ സെൻട്രൽ പൊയിലൂർ സ്വദേശിനിയായ 22 കാരിയാണ് രണ്ടു വയസുള്ള മകനുമായി മലപ്പുറം സ്വദേശി യായ ഇൻസ്റ്റാഗ്രാം കാമുകനൊപ്പം നാടുവിട്ടത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോ ടെയാണ് യുവതി വീട്ടിൽ നിന്നും കുഞ്ഞുമായി സ്ഥലം വിട്ടത്. കാമുകനൊപ്പം പോകുമെന്ന് ദിവസങ്ങൾക്ക് മുമ്പേ യുവതി 30കാരനായ ഭർത്താവിന് സൂചന നൽകിയ ശേഷമാണ് നാടുവിട്ടതത്രെ.

ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത കൊളവല്ലൂർ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കോഴിക്കോട് കാണിച്ചിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191390/complaint-that-a-native-of-poilur-and-her-2-year-old-child-are-missingit-is-indicated-that-he-left-the-country-with-the-native-of-malappuram)