---
title: "പാനൂർ മേഖലയിലെ അക്രമ സംഭവങ്ങൾ ; 7 ബിജെപി പ്രവർത്തകരും, 2 സി പി എം പ്രവർത്തകരും അറസ്റ്റിൽ"
english_title: "Violent incidents in Panur region;7 BJP workers and 2 CPM workers were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191369/violent-incidents-in-panur-region7-bjp-workers-and-2-cpm-workers-were-arrested"
published_at: "2024-03-13T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f15ffcd72da_Untitled-2_copy.jpg"
keywords: []
---

# പാനൂർ മേഖലയിലെ അക്രമ സംഭവങ്ങൾ ; 7 ബിജെപി പ്രവർത്തകരും, 2 സി പി എം പ്രവർത്തകരും അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലും, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലും നടന്ന സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ബി.ജെ.പിക്കാരെയും, രണ്ട് സി. പി.എമ്മുകാരെയും അറസ്റ്റ് ചെയ്‌തു. പുത്തൂർ മടപ്പുരക്ക് സമീപം കോൺഗ്രസ് പ്രവർത്തകൻ അനിലിനെ അക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ ആദിത്ത്, ഷെറിൻ, അജിത്ത് എന്നിവരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു‌. ഈ കേസിൽ ഇനിയൊരാളെ പിടികിട്ടാനുണ്ട്.

## Article Content

**പാനൂർ: **പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലും, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലും നടന്ന സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ബി.ജെ.പിക്കാരെയും, രണ്ട് സി. പി.എമ്മുകാരെയും അറസ്റ്റ് ചെയ്‌തു. പുത്തൂർ മടപ്പുരക്ക് സമീപം കോൺഗ്രസ് പ്രവർത്തകൻ അനിലിനെ അക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ ആദിത്ത്, ഷെറിൻ, അജിത്ത് എന്നിവരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു‌. ഈ കേസിൽ ഇനിയൊരാളെ പിടികിട്ടാനുണ്ട്.

കൊളവല്ലൂരിൽ ബി.ജെ.പി പ്രവർത്തകൻ അജിത്തിനെ അക്രമിച്ച കേസിൽ സി.പി.എമ്മുകാരായ അനുരഞ്ജ്, അമലു എന്നിവരെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകൻ അമലുവിനെ അക്രമിച്ചതിന് ബി.ജെ.പി പ്രവർത്തകരായ ദേവാനന്ദ്, അദ്വൈത് എന്നിവരും പിടിയിലായി.

കൊളവല്ലൂരിൽ സി.പി.എം പ്രവർത്തകൻ അമലിന്റെ വീടാക്രമിച്ച കേസിൽ രണ്ട് ബി.ജെ.പിക്കാരും അറസ്റ്റിലായി. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഭിഷേക് (22), പ്രണവ് (24) എന്നിവരെയാണ് കൊളവല്ലൂർ സി.ഐ സുമിത്ത് അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ ദിവസം പാനൂർ, കൊളവ ല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സംഘട്ടനത്തിന്റെ തുടർച്ചയായിട്ടാണ് അമലിൻ്റെ വീടാക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191369/violent-incidents-in-panur-region7-bjp-workers-and-2-cpm-workers-were-arrested)