---
title: "'കുത്തിത്തിരിപ്പി'ന്റെ കാര്യത്തിൽ കേരളത്തിൻ്റെ മുത്തയ്യ മുരളീധരൻ'   എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ."
english_title: "Youth Congress president Rahul Mankootat mocking Minister Muhammad Riaz as 'Kerala's Muttiah Muralidharan in the kuthithirippu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191344/youth-congress-president-rahul-mankootat-mocking-minister-muhammad-riaz-as-keralas-muttiah-muralidharan-in-the-kuthithirippu"
published_at: "2024-03-13T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f14ba8a9076_Untitled-5_copy.jpg"
keywords: []
---

# 'കുത്തിത്തിരിപ്പി'ന്റെ കാര്യത്തിൽ കേരളത്തിൻ്റെ മുത്തയ്യ മുരളീധരൻ'   എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

> **Lead Summary:** **** കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എൻ പ്രതാപന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. പിന്നാലെ ടി എൻ പ്രതാപനെ കേരളത്തിൻ്റെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ചുമതലയേൽപ്പിച്ചതിൽ ആശംസ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം.

## Article Content

**** കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എൻ പ്രതാപന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. പിന്നാലെ ടി എൻ പ്രതാപനെ കേരളത്തിൻ്റെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ചുമതലയേൽപ്പിച്ചതിൽ ആശംസ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം.

'ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ, മിനിമം കേരള മുത്തയ്യയാകാം'. അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ ' പറഞ്ഞ ടി എൻ പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന സ്പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ ' പറഞ്ഞ ടി എൻ പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത 'ഇൻ ലോ വിജയൻ സാറിനോട് CAA- NRC പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യെ...' എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191344/youth-congress-president-rahul-mankootat-mocking-minister-muhammad-riaz-as-keralas-muttiah-muralidharan-in-the-kuthithirippu)