---
title: "ഭക്തി സാന്ദ്രമായി കിഴക്കെ ചമ്പാട് ഋഷീക്കര   ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിലെ  പൊങ്കാല സമർപ്പണം."
english_title: "Pongal dedication at Moopantavitha Bhagavathy temple in East Champat Rishikara Sri Nelliulla with intense devotion."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191319/pongal-dedication-at-moopantavitha-bhagavathy-temple-in-east-champat-rishikara-sri-nelliulla-with-intense-devotion"
published_at: "2024-03-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f13da698eed_Untitled-1_copy.jpg"
keywords: []
---

# ഭക്തി സാന്ദ്രമായി കിഴക്കെ ചമ്പാട് ഋഷീക്കര   ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിലെ  പൊങ്കാല സമർപ്പണം.

> **Lead Summary:** **ചമ്പാട്: **കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രി ശ്രീജിത്ത് നമ്പൂരിപ്പാടിൻ്റെയും, ക്ഷേത്രം മൂപ്പൻ പുരുഷുവിൻ്റെയും നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്.

## Article Content

**ചമ്പാട്: **കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രി ശ്രീജിത്ത് നമ്പൂരിപ്പാടിൻ്റെയും, ക്ഷേത്രം മൂപ്പൻ പുരുഷുവിൻ്റെയും നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്.

നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ക്ഷേത്രം പ്രസി. കെ പി ശശീന്ദ്രൻ, സെക്ര. എം.ഷാജി, മറ്റു ഭാരവാഹികളായ പി.പി മദനൻ, പി.രഹേഷ് , വി.സി രതീശൻ കെ.ടി വിനീഷ്, എം.അജയൻ, ഒ.സന്തോഷ്, എൻ.പി ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് ക്ഷേത്രത്തിൽ പ്രസാദ സദ്യയുണ്ടാകും.

തുടർന്ന് രാത്രി 7 ന് കണ്ണകി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ ശാസ്ത്രീയ നൃത്തനൃത്ത്യങ്ങളും, ധ്വനി ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിലുള്ള സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ സംഗീതാർച്ചനയും നടക്കും.

വ്യാഴാഴ്ച രാവിലെ 11ന് തെക്കിരിക്ക, ഉച്ചക്ക് 12.30ന് പ്രസാദ സദ്യ, വൈകീട്ട് ഗുരുതി എന്നിവ നടക്കും. ചൊവ്വാഴ്ച അഡ്വ.എ.വി കേശവൻ ആധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസി.കെ.പി ശശിധരൻ അധ്യക്ഷനായി. ഒ.സന്തോഷ് സ്വാഗതവും, എൻ.പി വിജോയ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ഷേത്രസമിതിയുടെ വിവിധ കലാപരിപാടികളും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191319/pongal-dedication-at-moopantavitha-bhagavathy-temple-in-east-champat-rishikara-sri-nelliulla-with-intense-devotion)