---
title: "ഒ.എൽ.എക്സിൽ പരസ്യം ചെയ്‌തു ;  യുവതിക്ക് 48,000 നഷ്‌ടമായി"
english_title: "Advertise on OLX;48,000 was lost to the woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191301/advertise-on-olx48000-was-lost-to-the-woman"
published_at: "2024-03-13T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f130cec3e7e_Untitled-1_copy.jpg"
keywords: []
---

# ഒ.എൽ.എക്സിൽ പരസ്യം ചെയ്‌തു ;  യുവതിക്ക് 48,000 നഷ്‌ടമായി

> **Lead Summary:** ** **വീട് വാടകയ്ക്ക് നൽകാൻ ഒ.എൽ.എക്സിൽ പരസ്യം ചെയ്ത ചാലാട് സ്വദേശിയായ യുവതിക്ക് 48,000 രൂപ നഷ്ടമായി. വീട് ആവശ്യ മുണ്ടെന്ന താത്പര്യം അറിയിച്ച് തട്ടിപ്പ് സംഘം യുവതിയെ ഫോൺ വിളിച്ചു.

## Article Content

** **വീട് വാടകയ്ക്ക് നൽകാൻ ഒ.എൽ.എക്സിൽ പരസ്യം ചെയ്ത ചാലാട് സ്വദേശിയായ യുവതിക്ക് 48,000 രൂപ നഷ്ടമായി. വീട് ആവശ്യ മുണ്ടെന്ന താത്പര്യം അറിയിച്ച് തട്ടിപ്പ് സംഘം യുവതിയെ ഫോൺ വിളിച്ചു.

ഗൂഗിൾ പേവഴി മുൻകൂട്ടി പണം അയക്കാൻ ഒരു ലിങ്ക് നൽകുകയും ചെയ്തു. തുടർന്ന് യുവതി ലിങ്ക്ക്ലിക്ക് ചെയ്തു. യു.പി.ഐ. പിൻ നൽകുകയും ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191301/advertise-on-olx48000-was-lost-to-the-woman)