---
title: "ഹരിത കർമ്മ സേന 100% യൂസർഫി കലക്ഷൻ നേടിയ  ബ്ലോക്ക് പഞ്ചായത്തായി പാനൂർ ;  പ്രഖ്യാപനവും മുതിർന്ന ഹരിത കർമ്മ സേനാംഗത്തിനുള്ള ആദരവും നടന്നു."
english_title: "Pannoor is the Block Panchayat where Harita Karma Sena achieved 100% user fee collection;Announcement and felicitation of senior Green Karma Senaman took place."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191221/pannoor-is-the-block-panchayat-where-harita-karma-sena-achieved-100-user-fee-collectionannouncement-and-felicitation-of-senior-green-karma-senaman-took-place"
published_at: "2024-03-12T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f07bd7851de_Untitled-4_copy.jpg"
keywords: []
---

# ഹരിത കർമ്മ സേന 100% യൂസർഫി കലക്ഷൻ നേടിയ  ബ്ലോക്ക് പഞ്ചായത്തായി പാനൂർ ;  പ്രഖ്യാപനവും മുതിർന്ന ഹരിത കർമ്മ സേനാംഗത്തിനുള്ള ആദരവും നടന്നു.

> **Lead Summary:** **പാനൂർ: **പാനൂർ ബ്ലോക്ക് ' പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കെ.പി മോഹനൻ എം എൽ എ പ്രഖ്യാപനം നിർവഹിച്ചു. ഹരിത മിത്രം സ്മാർട്ട് ഗാർബേജ് പോർട്ടലിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ചൊക്ലി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാര സമർപ്പണം ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.ആർ അജയകുമാർ നിർവഹിച്ചു.

## Article Content

**പാനൂർ: **പാനൂർ ബ്ലോക്ക് ' പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കെ.പി മോഹനൻ എം എൽ എ പ്രഖ്യാപനം നിർവഹിച്ചു. ഹരിത മിത്രം സ്മാർട്ട് ഗാർബേജ് പോർട്ടലിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ചൊക്ലി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാര സമർപ്പണം ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.ആർ അജയകുമാർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിലെ മുതിർന്ന ഹരിത കർമ്മ സേനാംഗത്തെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി.എ. ശൈലജ അധ്യക്ഷയായി.

വൈസ് പ്രസി.ടി.ടി. റംല, ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൻ ലതാ കാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രമ്യ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് സ്വാഗതവും, ജോയിൻ്റ് ബി.ഡി.ഒ കെ.പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191221/pannoor-is-the-block-panchayat-where-harita-karma-sena-achieved-100-user-fee-collectionannouncement-and-felicitation-of-senior-green-karma-senaman-took-place)