---
title: "തലശേരി - മാഹി ബൈപ്പാസ് സർവീസ് റോഡിൽ പിക്കപ്പ് വാനും - ബസും കൂട്ടിയിടിച്ചു ; വടകര സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്"
english_title: "Pickup van and bus collided on Thalassery-Mahi bypass service road;The driver, a native of Vadakara, was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191177/pickup-van-and-bus-collided-on-thalassery-mahi-bypass-service-roadthe-driver-a-native-of-vadakara-was-injured"
published_at: "2024-03-12T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f05566b88c9_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസ് സർവീസ് റോഡിൽ പിക്കപ്പ് വാനും - ബസും കൂട്ടിയിടിച്ചു ; വടകര സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **തലശേരി: **തലശേരിക്കടുത്ത് നിട്ടൂർ ബാലത്തിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു. ബൈപ്പാസിൻ്റെ സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാൻ തലശേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വടകര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.

## Article Content

**തലശേരി: **തലശേരിക്കടുത്ത് നിട്ടൂർ ബാലത്തിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു. ബൈപ്പാസിൻ്റെ സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാൻ തലശേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വടകര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.

വൈകീട്ട് 4.45 നായിരുന്നു അപകടം. സർവീസ് റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ച KL 43 E 0162 പിക്കപ്പ് വാൻ മമ്പറത്തു നിന്നും തലശേരിക്ക് വരികയായിരുന്ന KL 58 K 3334 നമ്പർ തീർത്ഥ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വടകര സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റു.

തലശേരിയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്നു പിക്കപ്പ് വാൻ. തലശേരി - മാഹി ബൈപ്പാസിൻ്റെ സർവീസ് റോഡുകളിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്തതിനാൽ മെയിൻ റോഡിലേക്ക് വാഹനങ്ങൾ അപകടകരമായ രീതിയിലാണ് പ്രവേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191177/pickup-van-and-bus-collided-on-thalassery-mahi-bypass-service-roadthe-driver-a-native-of-vadakara-was-injured)