---
title: "ജ്യോതിസ് പദ്ധതി; കൂത്ത്പറമ്പ് മണ്ഡലത്തിലെ 147 സ്കൂളുകൾക്കുള്ള ലൈബ്രറി പുസ്തകവിതരണം തുടങ്ങി"
english_title: "Jyotish Project;The library has started distributing books to 147 schools in Koothparam constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191092/jyotish-projectthe-library-has-started-distributing-books-to-147-schools-in-koothparam-constituency"
published_at: "2024-03-12T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f002c4931c0_Untitled-4_copy.jpg"
keywords: []
---

# ജ്യോതിസ് പദ്ധതി; കൂത്ത്പറമ്പ് മണ്ഡലത്തിലെ 147 സ്കൂളുകൾക്കുള്ള ലൈബ്രറി പുസ്തകവിതരണം തുടങ്ങി

> **Lead Summary:** ** **കൂത്തുപറമ്പ് നിയോജകമണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്കുമുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പാട്യം വെസ്റ്റ് യുപി സ്കൂളിൽ കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു.

## Article Content

** **കൂത്തുപറമ്പ് നിയോജകമണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്കുമുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പാട്യം വെസ്റ്റ് യുപി സ്കൂളിൽ കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു.

പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി പി സുധ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രഥമാധ്യാപിക പി.ലിജി, സ്റ്റാഫ് സെക്രട്ടറി ആർ.നിഷ, തൃക്കണ്ണാപുരം വെസ്റ്റ് എൽ പി സ്കൂൾ പ്രഥമാധ്യാപകൻ വി നിധീഷ് എന്നിവർ പ്രസംഗിച്ചു.

ജ്യോതിസ് കോ- ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ സ്വാഗതവും ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. കെ.പി.മോഹനൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പുസ്തകം നൽകുന്ന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191092/jyotish-projectthe-library-has-started-distributing-books-to-147-schools-in-koothparam-constituency)