---
title: "വികസനം ഏവരും ഒരുമിച്ച് നടത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; തലശേരി മാഹി ബൈപ്പാസിൽ ഡബിൾ ഡക്കർ യാത്ര നടത്തി സ്പീക്കറും, മന്ത്രിയും"
english_title: "Minister Muhammad Riaz said that development should be done together;The Speaker and the Minister performed a double-decker trip on the Thalassery Mahi Bypass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190986/minister-muhammad-riaz-said-that-development-should-be-done-togetherthe-speaker-and-the-minister-performed-a-double-decker-trip-on-the-thalassery-mahi-bypass"
published_at: "2024-03-11T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef3ab8ed7fa_Untitled-1_copy.jpg"
keywords: []
---

# വികസനം ഏവരും ഒരുമിച്ച് നടത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; തലശേരി മാഹി ബൈപ്പാസിൽ ഡബിൾ ഡക്കർ യാത്ര നടത്തി സ്പീക്കറും, മന്ത്രിയും

> **Lead Summary:** **തലശേരി: ** വികസനം എന്നത് ഏവരും ഒരുമിച്ച് നടത്തേണ്ടതാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഭാഗത്ത് നിന്നും നല്ല സമീപനമാണ് ഉണ്ടായതെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തലശേരി - മാഹി ബൈപാസിൻ്റെ എരഞ്ഞോളി ചോനാടത്ത് നടന്ന പ്രാദേശിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്.

## Article Content

**തലശേരി: ** വികസനം എന്നത് ഏവരും ഒരുമിച്ച് നടത്തേണ്ടതാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഭാഗത്ത് നിന്നും നല്ല സമീപനമാണ് ഉണ്ടായതെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തലശേരി - മാഹി ബൈപാസിൻ്റെ എരഞ്ഞോളി ചോനാടത്ത് നടന്ന പ്രാദേശിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വികസനം എന്നത് ബോക്സിങ് മത്സരം അല്ലെന്നും ഏവരും ഒരുമിച്ച് നടത്തേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു. 2025 ഓടെ ദേശിയ പാത പ്രവർത്തി പൂർത്തികരിക്കുമെന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ദേശിയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ പണം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സ്പീക്കർ അഡ്വ എ എൻ ഷംസീർ അധ്യക്ഷനായി. ബൈപ്പാസ് കടന്നു പോകുന്ന ഭാഗങ്ങളിലെ പാലത്തിൻ്റെ അടിഭാഗങ്ങൾ ഉപയോഗപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്ന് സ്പീക്കർ പറഞ്ഞു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, ധർമടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി , തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ. എം ജമുനാ റാണി, തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രിയും സംഘവും പുതിയ ബൈപ്പാസ് റോഡിലൂടെ ഡബിൾ ഡക്കർ ബസിലൂടെ സഞ്ചരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190986/minister-muhammad-riaz-said-that-development-should-be-done-togetherthe-speaker-and-the-minister-performed-a-double-decker-trip-on-the-thalassery-mahi-bypass)