---
title: "രക്ഷിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ സൗമ്യത പാലിക്കണമെന്ന് സാഹിത്യകാരൻ  രാജു കാട്ടുപുനം ; ചമ്പാട് പുഴക്കൽ എൽ പി സ്കൂൾ 124 ആം വാർഷികം ആഘോഷിച്ചു "
english_title: "Literary Raju Kattupunam said that parents and children should be more gentle;Champat Puzhakal LP School celebrated its 124th anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190883/literary-raju-kattupunam-said-that-parents-and-children-should-be-more-gentlechampat-puzhakal-lp-school-celebrated-its-124th-anniversary"
published_at: "2024-03-11T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eed0130d781_Untitled-1_copy.jpg"
keywords: []
---

# രക്ഷിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ സൗമ്യത പാലിക്കണമെന്ന് സാഹിത്യകാരൻ  രാജു കാട്ടുപുനം ; ചമ്പാട് പുഴക്കൽ എൽ പി സ്കൂൾ 124 ആം വാർഷികം ആഘോഷിച്ചു 

> **Lead Summary:** പന്ന്യന്നൂർ: രക്ഷിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ സൗമ്യ മനോഭാവത്തോടെ ജീവിക്കണമെന്നും കുട്ടികളുടെ ഇഷ്ടവും സന്തോഷവും മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നല്ല നിലയിൽ അനുവർത്തിക്കാൻ സാധിക്കണമെന്നും പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പറഞ്ഞു.

## Article Content

പന്ന്യന്നൂർ: രക്ഷിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ സൗമ്യ മനോഭാവത്തോടെ ജീവിക്കണമെന്നും കുട്ടികളുടെ ഇഷ്ടവും സന്തോഷവും മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നല്ല നിലയിൽ അനുവർത്തിക്കാൻ സാധിക്കണമെന്നും പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പറഞ്ഞു.

പൊന്ന്യംപാലം പുഴക്കൽ എൽ പി സ്കൂളിൻ്റെ 124 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ സ്നേഹ ബന്ധങ്ങൾ രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഇല്ലാത്തതിൻ്റെ പരിണിത ഫലമാണ് ഇന്ന് കുട്ടികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുശ്ശീലങ്ങൾക്ക് കാരണമായിട്ടുള്ളതെന്നും ഉദാഹരണ സഹിതം അദ്ദേഹം കൂട്ടിച്ചേർത്തു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക എം പി റസിയ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നാസർ കോട്ടയിൽ, മഹല്ല് പ്രസിഡണ്ട് കെ നൂറുദ്ദീൻ, അഡ്വ. ടി ടി മഹമ്മൂദ്, ടി ടി അലി ഹാജി, വി ടി ഉസ്മാൻ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി വി അനിത എന്നിവർ സംസാരിച്ചു. മികച്ച വീട്ടമ്മയ്ക്കുള്ള പുരസ്കാരം ടി ടി അലി ഹാജിയുടെ ഭാര്യ സീനത്തിന് നൽകി ചടങ്ങിൽ ആദരിച്ചു വിദ്യാർത്ഥിനി തയ്യാറാക്കിയ 'ഇതളുകൾ' എന്ന കവിതാ സമാഹാരവും കുട്ടികളുടെ കൈയ്യെഴുത്ത് മാസികയും രാജു കാട്ടുപുനം ചടങ്ങിൽ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190883/literary-raju-kattupunam-said-that-parents-and-children-should-be-more-gentlechampat-puzhakal-lp-school-celebrated-its-124th-anniversary)