---
title: "ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ് നൽകി പാലക്കാട് ; കടലിരമ്പം പോലെ വരവേറ്റ് വടകര"
english_title: "Palakkad gave an emotional send-off to Shafi Parambil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190725/palakkad-gave-an-emotional-send-off-to-shafi-parambil"
published_at: "2024-03-10T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eddfbddd9e4_Untitled-1_copy.jpg"
keywords: []
---

# ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ് നൽകി പാലക്കാട് ; കടലിരമ്പം പോലെ വരവേറ്റ് വടകര

> **Lead Summary:** **വടകര: ** പാലക്കാട് നിന്ന് വടകരയിലേക്ക് യാത്രപുറപ്പെട്ട ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് പ്രവർത്തകർ യാത്രയാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം കണ്ണീരോടെ ഷാഫിക്കായി മുദ്രാവാക്യം മുഴക്കി.

## Article Content

**വടകര: ** പാലക്കാട് നിന്ന് വടകരയിലേക്ക് യാത്രപുറപ്പെട്ട ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് പ്രവർത്തകർ യാത്രയാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം കണ്ണീരോടെ ഷാഫിക്കായി മുദ്രാവാക്യം മുഴക്കി.

ഷാഫി പറമ്പിലിന്റെ കണ്ണുകളും നിറഞ്ഞു. വൈകാരികമായിട്ടാണ് പാലക്കാട് നിന്നുള്ള യാത്രയോട് ഷാഫി പറമ്പിൽ പ്രതികരിച്ചത്. പാലക്കാടുമായുള്ള ബന്ധങ്ങൾ അറുത്ത് മുറിച്ചിട്ടല്ല താൻ പോകുന്നതെന്ന് ഷാഫി പറഞ്ഞു.

പാലക്കാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും താൻ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടകരയിലെത്തിയ ഷാഫി പറമ്പിലിന് ഉജ്ജ്വല വരവേൽപ്പാണ് വടകരക്കാർ നൽകിയത്. വി.ടി ബൽറാം, വിഷ്ണുനാഥ് എന്നിവരടക്കം വടകരയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190725/palakkad-gave-an-emotional-send-off-to-shafi-parambil)